പറയാത്ത നിരവധി കാര്യങ്ങൾ മനസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും സമയമാകുമ്പോൾ താൻ അതെല്ലാം പുറത്ത് പറയുമെന്നും നടി പാർവതി. ഒരു അഭിമുഖത്തിലാണ് പാർവതി മനസ് തുറന്നത്. ഞാൻ സിനിമയിൽ വന്ന കാലഘട്ടത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒറ്റപ്പെട്ടതാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. സിനിമയിൽ നമ്മൾ ഒറ്റയ്ക്കാണെന്നും ഈ പ്രശ്നങ്ങളെല്ലാം നമുക്ക് മാത്രമുള്ളതാണെന്നും വിശ്വസിച്ചു.
എന്നാൽ ഡബ്ലുസിസി ആരംഭിച്ചതു മുതലാണ് സ്ത്രീകളെല്ലാവരും സമാനമായ സാഹചര്യത്തിൽകൂടി കടന്നു പോകുന്നവരാണെന്ന് മനസിലായത്. പത്ത് വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവങ്ങൾക്ക് വേണ്ടി ഇപ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല, പക്ഷെ അത് പുറത്തുവരണമെന്നും പാർവതി വ്യക്തമാക്കി.