മികച്ച രണ്ട് സിനിമകളുടെ ഭാഗമാകാനുള്ള അവസരം തനിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ തിരക്കഥയിലെ ചില നിബന്ധനകള്‍ കാരണം ഈ രണ്ടു ചിത്രവും താൻ ഉപേക്ഷിച്ചെന്ന് പാർവതി നായർ. അര്ജ്ജുന് റെഡ്ഢിയുടെ തിരക്കഥയില്‍ ചില ഇന്റിമേറ്റ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.
സംവിധായകന് സന്ദീപ് തിരക്കഥയുമായി സമീപിച്ചപ്പോള്‍ താന്‍ പിന്‍വാങ്ങിയതിന് പിന്നിലും ഈ രംഗങ്ങളായിരുന്നുവെന്ന് പാര്‍വതി പറയുന്നു. ചിത്രീകരണം പൂര്‍ത്തിയായി റിലീസ് ചെയ്ത സിനിമ തിയറ്ററില്‍ പോയി കണ്ടപ്പോള്‍ നഷ്ടബോധമാണ് തോന്നിയത്. അരുവിയുടെ തിരക്കഥയുമായി സംവിധായകൻ സമീപിച്ചപ്പോൾ മൊട്ടയടിക്കാൻ ആവശ്യപ്പെട്ടിരുന്നു.
സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് അത്തരത്തിലുള്ള രംഗം സിനിമയിലില്ലെന്ന് മനസിലായത്.അരുവിയുടെ ഭാഗമാവാന്‍ കഴിയാതിരുന്നത് തന്നെ സംബന്ധിച്ച് വലിയൊരു നഷ്ടമായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.