സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നടിയാണ് പാർവതി തിരുവോത്ത്. സമൂഹത്തിലുണ്ടാകുന്ന പല വിഷയങ്ങളിലും പാര്‍വതി തന്റെ അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പി ക്കാറുമുണ്ട്.
മീടു ആരോപണം ഉയര്‍ന്ന കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്‍കാനുള്ള തീരുമാനത്തിനെതിരേയും തുടക്കം മുതല്‍ പാര്‍വതി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
നടപടിയെ ന്യായീകരിച്ചെത്തിയ സംവിധായകനും ഒഎന്‍വി കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാനുമായ അടൂരിനേയും നടി വിമര്‍ശിച്ചിരുന്നു.
സ്വഭാവ ഗുണം നോക്കി കൊടുക്കാനുള്ള പുരസ്കാരമല്ല ഒഎന്‍വി പുരസ്കാരം എന്ന അടൂരിന്റെ പ്രതികരണത്തിനെതിരേയാണ് പാര്‍വതി രംഗത്തെത്തിയത്. മനുഷ്യത്വം നോക്കമല്ലോ… അതോ അതും നോക്കണ്ടേ… എന്നാണ് പാര്‍വതി പ്രതികരിച്ചത്.
ഈ വിഷയത്തില്‍ പാര്‍വതിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. പാര്‍വതിയുടെ മൈസ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടിയാണ് ലുലുവിന്റെ നടിയോടുള്ള ചോദ്യം. പോസ്റ്റ് ഇങ്ങനെ…
പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു, സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു, വളരെ നല്ല കാര്യം.
നിങ്ങള്‍ മനുഷ്യത്വം എന്ന് പറഞ്ഞപ്പോള്‍ ഓര്മ വന്നത് മൈസ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ്.
18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും. പാര്‍വതി പിന്നെയും ഒരുപാട് സിനിമകള്‍ ചെയ്തല്ലോ. അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.
അതെ പാര്‍വതി പറഞ്ഞ പോലെ “അല്ല്പം മനുഷ്യതം ആവാല്ലോ’- ഒമര്‍ ലുലു പോസ്റ്റില്‍ കുറിച്ചു
ഈ സിനിമ മറ്റ് സിനിമ പോലെ അല്ലായിരുന്നു. പാര്‍വതിയോട് ഉള്ള ഹെയ്റ്റ് കാമ്പയിന് മൂലം ഒരു തരത്തിലും ഉള്ള പ്രീ ബിസിനസും നടന്നില്ല.
ടെലിവിഷന്‍ സാറ്റലൈറ്റ് പോലും വിറ്റ് പോയില്ല. ഇല്ലെങ്കില്‍ ഇത്ര നഷ്ടം വരില്ലായിരുന്നു എന്ന് ഒമര്‍ ലുലു തന്റെ പോസ്റ്റിനു താഴെ കമന്റായും കുറിച്ചിട്ടുണ്ട്.