തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്.
ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ? മനുഷ്യത്വരഹിതമായി ഉപദ്രവിക്കപ്പെടുമ്പോള്‍ നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്.-
പാര്‍വതി ട്വീറ്റ് ചെയ്തു.
അതേസമയം ബംഗാളില്‍ നടക്കുന്ന അക്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഗവര്‍ണറോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഒന്‍പത് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നു.