ലോക്കഡൗണ്‍ കാലത്ത് പ്രിയപ്പെട്ടവർക്കൊപ്പമായിരിക്കാൻ സാധിക്കാത്തവരെ കുറിച്ചും എല്ലാം മറന്ന് കൊവിഡിനെ നേരിടാനായി പ്രവർത്തന സജ്ജരായി മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്നവരെയും പ്രശംസിച്ചു നടി പാർവതി.
ഇതത്ര എളുപ്പമല്ല, എനിക്കറിയാം എല്ലാവർക്കും ഈ ക്വാറന്റൈൻ-ലോക്ക്ഡൗണ്‍ കാലത്ത് അവരുടെ പ്രിയപ്പെട്ടവരുടെ ഒപ്പം കഴിയാനായിട്ടില്ല. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതു മാനസികമായ ബുദ്ധിമുട്ടുകളുണ്ടാക്കുകയും വൈകാരിക തലത്തിലേക്ക് കടക്കുകയും ചെയ്യും.
കൊവിഡിനെതിരേ പോരാടാൻ മുൻപന്തിയിൽ നിൽക്കുന്ന പടയാളികളോടൊപ്പമാണെന്റെ ഹൃദയം. നമ്മുടെ അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നവർ മുതലുള്ളവർ.
നഴ്സുമാർ, ഡോക്ടർമാർ, മെഡിക്കൽ രംഗത്ത് പ്രാക്ടീസ് ചെയ്യുന്നവർ, വോളന്റിയർമാർ, നമ്മുടെ സർക്കാർ, സർക്കാരുദ്യോഗസ്ഥർ, ഇതിനായി കഠോരമായി സ്വയം ആത്മസമർപ്പണത്തോടെ ഉഴിഞ്ഞുവെച്ച് നമ്മുടെ സുരക്ഷയ്ക്കായി കൈയും മെയ്യും മറന്ന് പ്രവർത്തിക്കുന്നവർക്കൊപ്പമാണു ഞാൻ.
എല്ലാത്തിനുമുള്ള ശക്തിയും സ്നേഹവും സമാധാനവും എല്ലാവർക്കുമുണ്ടാകട്ടെയെന്നാണ് ആശംസിക്കാനുള്ളത്- പാർവതി പറഞ്ഞു.