അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാനുമൊത്തുളള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരങ്ങൾ. ബോളിവുഡിൽ നിന്നും തെന്നിന്ത്യൻ സിനിമാ ലോകത്തുനിന്നും നടന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേർ എത്തിയിരുന്നു.
കൂട്ടത്തിൽ നടി പാർവതിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഇർഫാൻ ഖാനൊപ്പം ബോളിവുഡിൽ ഖരീബ് ഖരീബ് സിഗ്ലേ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച താരമാണ് പാർവതി. പാർവതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഖരീബ് ഖരീബ് സിംഗ്ലേ.
ഇർഫാനൊപ്പമുളള പഴയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന് ആദരാഞ്ജികൾ നേർന്ന് പാർവതി എത്തിയത്. നിങ്ങളുടെ കഴിവ് കൊണ്ട് തുടക്കം മുതലേ മറ്റൊരു ലോകം സൃഷ്ടിച്ചതിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തിൽ എല്ലായ്പ്പോഴും നിങ്ങളുടെ സഹതാരങ്ങളെ ഉൾപ്പെടുത്തിയതിന്, മാനുഷികമായ തെറ്റുകളും സ്വത്വത്തിലെ ഒൗദാര്യവും സ്വന്തമാക്കിയതിന്, ഇത് തുടക്കമാണെന്ന് എപ്പോഴും വിശ്വസിച്ചതിന്, എന്നും ഓർമ്മിക്കുന്നു ഇർഫാൻ… എന്നാണ് പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
2017ലാണ് ഇർഫാൻ ഖാനും പാർവതിയും ഒന്നിച്ച ഖരീബ് ഖരീബ് സിഗ്ലേ പുറത്തിറങ്ങിയത്. തനൂജ് ചന്ദ്രയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് വ്യക്തികൾ തമ്മിലുളള ബന്ധത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്.
മുപ്പതുകളുടെ മധ്യത്തിലുളള ജയ ശശിധരൻ എന്ന കഥാപാത്രമായി പാർവതി എത്തിയപ്പോൾ യോഗി എന്ന കവിയുടെ വേഷത്തിലാണ് ഇർഫാൻ എത്തിയത്. മലയാള താരങ്ങളിൽ ദുൽഖർ സൽമാനൊപ്പവും ഇർഫാൻ ഖാൻ വേഷമിട്ടിരുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കർവാൻ എന്ന ചിത്രത്തിലാണ് ദുൽഖറിനൊപ്പം ഇർഫാൻ ഖാൻ അഭിനയിച്ചത്. ഇർഫാൻ ഖാനൊപ്പമുളള ഓർമ്മകൾ പങ്കുവെച്ച് ദുൽഖർ സൽമാനും നേരത്തെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
വികാരനിർഭരമായ കുറിപ്പുമായിട്ടാണ് ദുൽഖർ എത്തിയത്. ഇന്ത്യൻ സിനിമയിലെ മികച്ച നട·ാരിൽ ഒരാളായ അദ്ദേഹത്തിന്റെ മരണം എല്ലാവരിലും വിഷമമുണ്ടാക്കിയിരുന്നു. നാച്ചുറൽ ആക്ടിങ്ങിലൂടെയാണ് ഇർഫാൻ ഖാൻ എല്ലാവരുടെയും പ്രിയങ്കരനായതെന്നാണ് ദുൽഖർ പറഞ്ഞത്.