മലയാളികള്‍ക്ക് സുപരിചിതയാണ് പാര്‍വ്വതി കൃഷ്ണ. ബഹുമുഖ പ്രതിഭയായ പാര്‍വതി അഭിനേത്രിയും മോഡലും ചാനല്‍ ഷോകളില്‍ അവതാരകയുമാണ്. ഇപ്പോഴിതാ പാര്‍വതിയുടെ പുതിയ ഫോട്ടോഷൂട്ടും ശ്രദ്ധ നേടുകയാണ്.
ക്രിസ്തുമസ് സ്പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലാവുകയാണ്. ചുവന്ന നിറത്തിലുള്ള സാരിയുടുത്ത് ഹോട്ട് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ പാര്‍വതി എത്തിയിരിക്കുന്നത്. താരത്തിന്റെ ലുക്കിനു കൈയടിച്ചു കൊണ്ട് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം മോശം കമന്റുകളും പാര്‍വതി നേരിടുന്നുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവരും അശ്ലീല കമന്റുകള്‍ പങ്കുവയ്ക്കുന്നവരുമുണ്ട്.