
കൊറോണ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് നടി പാർവതി നായരും. പ്രധാനമന്ത്രിയുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ വീതം നടി കൈമാറി.
കൂടാതെ തമിഴ് സിനിമയിലെ സംഘടനയായ ഫെഫ്സിക്ക് 1,500 കിലോഗ്രാം അരിയും സിനിമാ പത്രികൈ അളർഗൾ സംഘത്തിന് 1,000 കിലോഗ്രാം അരിയും നൽകി. യെന്നൈ അരിന്താൾ, കോടിട്ട ഇടങ്കളൈ നിരപ്പുഗ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നടിയാണ് പാർവതി നായർ.
മലയാളത്തിൽ വി.കെ. പ്രകാശ് ചിത്രം പോപ്പിൻസിലൂടെയാണ് അരങ്ങേറ്റം. നീ കോ ഞാ ചാ, ഡോൾസ്, ഡി കന്പനി, ജെയിംസ് ആൻഡ് ആലീസ്, നീരാളി തുടങ്ങിയ മലയാളചിത്രങ്ങളിലും പാർവതി അഭിനയിച്ചിട്ടുണ്ട്.