ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു പാര്‍വതി.
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായി ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പാര്‍വതിയും ജയറാമും തമ്മിലുള്ള കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.
പിന്നീട് ഇവര്‍ പ്രണയത്തിലാവുകയും ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പാര്‍വതി. എങ്കിലും ഇപ്പോഴും മലയാളികള്‍ പാര്‍വതിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.
മിക്ക അഭിമുഖങ്ങളിലും പാര്‍വതിയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോദ്യങ്ങള്‍ വരാറുണ്ട്. എങ്കിലും സിനിമയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് പാര്‍വതി.
കുടുംബത്തില്‍ നിന്നു മകന് കാളിദാസ് കൂടി സിനിമയിലേക്ക് എത്തിയെങ്കിലും പാര്‍വതി തിരിച്ചുവരവിന് തയാറായിട്ടില്ല.
ഇതിനിടെ മോഹന്‍ലാലിനൊപ്പം ആദ്യമായി അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരിക്കല്‍ പാര്‍വതി പങ്കുവച്ചിരുന്നു. ഓണത്തിന് കുടുംബസമേതം സിനിമയ്ക്ക് പോകുന്ന ശീലം ഞങ്ങള്‍ക്കുണ്ടായിരുന്നു.
ഞാന്‍ അന്ന് സിനിമയിലെത്തിയിട്ടില്ല. അങ്ങനെ ഒരിക്കല്‍ കാണാന്‍ പോയത് മോഹന്‍ലാല്‍ ചിത്രമായ ശ്രീകൃഷ്ണപ്പരുന്ത് ആയിരുന്നു. പക്ഷെ ചിത്രം കാണാനായി തിയറ്ററില്‍ എത്തിയപ്പോള്‍ ടിക്കറ്റ് കിട്ടാനില്ലായിരുന്നു.
ഇതോടെ മുന്നിലുണ്ടായിരുന്ന ഏക വഴി തറ ടിക്കറ്റ് ആയിരുന്നു. അങ്ങനെ ഞങ്ങള്‍ തറയിലിരുന്ന് മോഹന്‍ലാലിന്റെ ആ സിനിമ കണ്ടു. കഴുത്ത് വേദനയെടുത്തായിരുന്നു അവിടെയിരുന്ന് സിനിമ കണ്ടത്.
അങ്ങനെ അന്ന് കണ്ട അതേ ലാലേട്ടന്റെ നായികയായി പിന്നീട് അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമാണ്. അമൃതം ഗമയയിലായിരുന്നു മോഹന്‍ലാലിന്റെ നായികയായി ആദ്യമായി അഭിനയിക്കുന്നത്.
ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു. ചിത്രത്തിന്റെ സംവിധായകന് ഹരന് സാര്‍ വിളിച്ച് നല്ലൊരു വേഷമുണ്ടെന്നും ചിലപ്പോള്‍ നീയായിരിക്കും ചെയ്യുന്നതെന്നും പറയുകയായിരുന്നു.
എന്നാല്‍ പിന്നീട് വിളിയൊന്നും വന്നില്ല. പക്ഷെ പിന്നീട് ഞാന്‍ അറിയുന്നത് എനിക്ക് പകരം മറ്റൊരു നടിയെ ഹരന് സര് കണ്ടെത്തിയെന്നായിരുന്നു.
അതെനിക്ക് വിഷമമുണ്ടാക്കി. എന്നാല്‍ ആ വിഷമത്തിന് ആയുസ് കുറവായിരുന്നു. ആ നടി ശരിയാകെ വന്നു. ഇതോടെ എന്നെത്തന്നെ കാസ്റ്റ് ചെയ്യുകയായിരുന്നു.
അങ്ങനെയാണ് ഞാന്‍ മോഹന്‍ലാലിന്റെ നായികയായി മാറിയത്. അതൊരു മഹാഭാഗ്യമായി കാണുന്നു- പാര്‍വതി പറയുന്നു.
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത വിവാഹിതരെ ഇതിലേ ആയിരുന്നു പാര്‍വതിയുടെ ആദ്യ സിനിമ. രണ്ടാമത്തെ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ അമൃതം ഗമയ. -പിജി