ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവിന് തയാറെടുക്കുകയാണ് പാര്‍വതി തിരുവോത്ത്. ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെയാണ് പാര്‍വതിയുടെ തിരിച്ചുവരവ്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന വേഷത്തിലെത്തുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് പാര്‍വതി. ഒരഭിമുഖത്തിലാണ് പാര്‍വതി മനസുതുറന്നത്.
സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ തന്നെ തീരുമാനിച്ച കാര്യമാണ്. എനിക്ക് ഇതില്‍ നിന്നു കിട്ടേണ്ടത് അഭിനയിക്കുമ്പോള്‍ തന്നെ കിട്ടുന്നുണ്ട്. ഷൂട്ട് കഴിയുന്നതോടെ നൂറ് ശതമാനവും റിട്ടേണ്‍ കിട്ടുന്നു. ആളുകളുടെ അംഗീകാരവും അവാര്‍ഡുകളുമൊക്കെ ബോണസാണ്.
തീര്‍ച്ചയായും അതിനും മൂല്യമുണ്ട്. പക്ഷെ പൊതുബോധം മാനേജ് ചെയ്യാന്‍ എനിക്ക് താത്പര്യമില്ല. ഒരു യഥാര്‍ഥ ആള് ഇതിന്റെ പിന്നിലുണ്ട് എന്ന ഫീല്‍ സോഷ്യല്‍ മീഡിയ സ്പേസൊക്കെ വല്ലാതെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അതിനു ശക്തി നല്‍കാതിരിക്കുക, എന്‍ഗേജ് ചെയ്യാതിരിക്കുക എന്നതാണ് എനിക്കാകെ ചെയ്യാനുള്ളത്.
അവര്‍ അവരുടെ സമയമാണു വിനിയോഗിക്കുന്നത്. അവരുടെ ചിന്തയാണത്. ആ സമയം ഞാനിവിടെ എന്റെ ആര്‍ട്ട് സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എന്നില്‍ വിശ്വാസമുണ്ടോ എന്നതാണു ഞാന്‍ നോക്കുന്നത്. ഭാഗ്യമെന്നു പറയട്ടെ അങ്ങനെയുള്ളവര്‍ എന്നത്തേടി വരുന്നുണ്ട്.
അതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒരു വാതില്‍ അടയ്ക്കപ്പെടുമ്പോള്‍ മറ്റൊന്നു തുറക്കുമെന്നല്ലേ പറയുക. നമുക്കു വേണ്ട വാതിലുകളായിരിക്കില്ല, പക്ഷെ നമുക്ക് ആവശ്യമുള്ള വാതിലുകളായിരിക്കും തുറക്കപ്പെടുന്നത്. ഈ ബഹളങ്ങള്‍ എന്നെ എന്നിലേക്ക് തന്നെ തിരികെ കൊണ്ടു വന്നതാണ്. ലോകത്തെ ഈ വെറുപ്പാണ് എന്നെ കൂടുതല്‍ സ്നേഹിക്കാന്‍ എന്നെ പ്രാപ്തയാക്കിയത്- പാര്‍വതി പറഞ്ഞു.