സാരിയില്‍ മോഡേണ്‍ ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി പാര്‍വതി തിരുവോത്ത്. താരം പങ്കുവച്ച ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. പര്‍പ്പിള്‍ നിറത്തിലുള്ള സാരിയണിഞ്ഞാണ് പാര്‍വതി എത്തിയത്.
ഗോള്‍ഡന്‍ നിറത്തിലുള്ള ഡീറ്റെയിലിങ്ങും സാരിയിലുണ്ട്. സാരിയുടെ മുകളിലയി ജാക്കറ്റും താരം ഇട്ടിട്ടുണ്ട്. ഇടയ്ക്കിടെ പുത്തന്‍ ലുക്കുകളുമായി താരം പ്രത്യക്ഷപ്പെടാറുണ്ട്. പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. താരത്തിന്റെ കണ്ണുകളെക്കുറിച്ചുള്ള വര്‍ണനകളാണ് കമന്റിൽ അധികവും.
സാരിക്ക് ചേരുന്ന തരത്തിലുള്ള കമ്മലാണ് താരം അണിഞ്ഞിരിക്കുന്നത്. പലതരത്തിലുള്ള പോസുകളിലുള്ള ഫോട്ടോകളും താരം പങ്കുവച്ചു.