മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് പാര്‍വതി ഉയര്‍ന്നു കഴിഞ്ഞു. പാര്‍വതിയുടെ അഭിനയ മികവ് തന്നെയാണ് അതിനുകാരണമായി എടുത്തുകാണിക്കപ്പെടുന്നത്. എന്നാല്‍ ബിഗ്സ്ക്രീനിലല്ലാതെ പാര്‍വതിയെ പൊതുവേദികളില്‍ കണ്ടിട്ടേയില്ല. പൊതുവേദികളിലോ പൊതുചടങ്ങുകളിലോ പാര്‍വതി പങ്കെടുക്കാറില്ല എന്നതാണ് വാസ്തവം. അതിന് പാര്‍വതിക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. പൊതുവേദികളില്‍ എത്താത്തതിന് പാര്‍വതി പറയുന്ന കാരണങ്ങളിതൊക്കെയാണ്. എപ്പോഴും ഉദ്ഘാടനങ്ങളിലും പൊതുപരിപാടികളിലും എന്നെ കണ്ടാല്‍ തിയേറ്ററിലും എന്നെ മാത്രമെ കാണാന്‍ കഴിയു. ഞാന്‍ അവതരിപ്പിക്കുന്ന കാഥാപാത്രത്തെ കാണാന്‍ അവര്‍ക്ക് കഴിയാതെ പോവും.
അതോടെ ആ കഥാപാത്രത്തെ മനസിലാക്കാനും അംഗീകരിക്കാനും പ്രേക്ഷകര്‍ക്ക് കഴിയാതെ വരും. എല്ലാ ദിവസവും എന്നെ ആളുകള്‍ കണ്ടാല്‍, തീയേറ്ററില്‍ പാര്‍വതി നഴ്സായി അഭിനയിച്ചാല്‍ അതു ഒരു ഫാന്‍സി ഡ്രസ് പോലെയാകും. ടേക്ക് ഓഫിലെ സമീറ എന്ന കഥാപാത്രം ഒരു കുട്ടിയുടെ അമ്മയാണ് അപ്പോള്‍ ഞാന്‍ മെലിഞ്ഞിരുന്നാല്‍ ശരിയാകില്ല. ഒരു അമ്മയുടെ ശരീരത്തിലുണ്ടാകുന്ന കൊഴുപ്പുകള്‍ എന്റെ ശരീരത്തിലുമുണ്ടാകണം. അതുകൊണ്ടാണ് ശരീരവും വയറും കുറയ്ക്കാതെ സ്ക്രീനിലെത്തിയത്. യഥാര്‍ത്ഥ ജീവിതത്തിലും മെലിഞ്ഞിരിക്കുന്ന അമ്മമാര്‍ വളരെ കുറവാണ് എന്നും പാര്‍വതി പറഞ്ഞു. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണു പാര്‍വതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.