മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​തം സ​ത്യ​സ​ന്ധ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹം


പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി മാ​ധ​വി​ക്കു​ട്ടി​യു​ടെ ക​ഥാ​പാ​ത്രം സ​ത്യ​സ​ന്ധ​മാ​യി സ്ക്രീ​നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്. മാ​ധ​വി​ക്കു​ട്ടി​യോ​ട് കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ, അ​വ​രു​ടെ ജീ​വി​തം വി​വാ​ദ​മാ​ക്കാ​തി​രി​ക്കു​ക എ​ന്ന​താ​ണ്.

അ​വ​രു​ടെ വ്യ​ക്തി​ത്വ​ത്തെ അ​തേ​രീ​തി​യി​ൽ, സ​ത്യ​സ​ന്ധ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ സ​ന്തോ​ഷ​മാ​ണ്. മാ​ധ​വി​ക്കു​ട്ടി​യു​ടെ ക്യാ​ര​ക്ട​ർ സ​ത്യ​സ​ന്ധ​മാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നു​ണ്ട്. സ​ത്യ​സ​ന്ധ​മെ​ന്ന​ത് അ​ടി​വ​ര​യി​ട്ടു പ​റ​യു​ന്നു.

അ​വ​രാ​രാ​ണെ​ന്ന​ത് അ​തി​ന്‍റെ മു​ഴു​വ​ൻ അ​ർ​ത്ഥ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശ​ക്തി​യോ ഒൗ​ചി​ത്യ​മോ ന​മു​ക്കി​ല്ലാ​തെ പോ​യി’- പാ​ർ​വ​തി ഒ​ര​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി സം​വി​ധാ​യ​ക​ൻ ക​മ​ൽ ആ​മി എ​ന്നൊ​രു സി​നി​മ ഇ​റ​ക്കി​യി​രു​ന്നു. മ​ഞ്ജു വാ​ര്യ​ർ ആ​യി​രു​ന്നു മാ​ധ​വി​ക്കു​ട്ടി​യാ​യി എ​ത്തി​യ​ത്.

നീ​ണ്ട 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ഞ്ജു​വും ക​മ​ലും ഒ​ന്നി​ച്ച സി​നി​മ കൂ​ടി​യാ​യി​രു​ന്നു ആ​മി. ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​ന്പേ ഏ​റെ വി​വാ​ദ​ങ്ങ​ളും ഉ​രു​ത്തി​രി​ഞ്ഞി​രു​ന്നു.

മാ​ധ​വി​ക്കു​ട്ടി​യു​ടെ യ​ഥാ​ർ​ത്ഥ ജീ​വി​ത​മ​ല്ല, ക​മ​ൽ സി​നി​മ​യാ​ക്കി​യ​തെ​ന്നും കൃ​ത്രി​മ​ത്വം കാ​ണി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു ഇ​തി​ൽ പ്ര​ധാ​നം. ഇ​പ്പോ​ൾ എ​ഴു​ത്തു​കാ​രി​യു​ടെ ജീ​വി​തം ന്ധ​സ​ത്യ​സ​ന്ധ​മാ​യി’ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന പാ​ർ​വ​തി​യു​ടെ അ​ടി​വ​ര​യി​ട്ട വാ​ക്കു​ക​ൾ ക​മ​ലി​നു​ള്ള ഒ​രു കൊ​ട്ട് ആ​ണോ​യെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ചോ​ദി​ക്കു​ന്ന​ത്.

Related posts

Leave a Comment