നടന് മമ്മൂട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളിലൂടെ നടി പാര്‍വതി വരുത്തിവച്ച പൊല്ലാപ്പുകള്‍ ചെറുതൊന്നുമല്ല. ബോളിവുഡില്‍ പോയി ഒരു സിനിമ ചെയ്തതിന്റെ അഹങ്കാരമാണ് പാര്‍വതി ഇപ്പോള്‍ കാണിക്കുന്നതെന്ന് വരെ ആളുകള്‍ പറഞ്ഞ് പ്രചരിപ്പിക്കുകയുണ്ടായി. ഇപ്പോഴിതാ ബോളിവുഡിലെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട് പുതിയ പ്രസ്താവനകളുമായി നടി പാര്‍വതി വീണ്ടും രംഗത്തെത്തിയിരിക്കുന്നു. തന്റെ ശരീരഘടന ബോളിവുഡ് നായികയ്ക്ക് ഇണങ്ങുന്നതല്ലെന്നാണ് പാര്‍വതി പറഞ്ഞിരിക്കുന്നത്. കൊച്ചി ടൈംസ് 2017 ലെ മോസ്റ്റ് ഡിസൈറബിള്‍ വുമണായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ…
ബോളിവുഡ് നായികാ സങ്കല്പവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് എന്റെ ശരീരഘടന. അതുകൊണ്ടുതന്നെ തനിക്ക് ബോളിവുഡ് സിനിമയില്‍ സ്വീകരണം ലഭിക്കില്ല. അതറിയാവുന്നതിനാല്‍ തന്നെ താന്‍ ശരീരം വടിവൊത്തതൊന്നും ആക്കാനും ശ്രമിക്കുന്നില്ല. എവിടെയും എത്തിപ്പെടണം എന്ന് ധൃതിയുള്ള വ്യക്തിയല്ല താന്‍. പാര്‍വതി പറഞ്ഞു. ശരീര സൗന്ദര്യം തന്നെയാണ് ഒരു അഭിനേതാവിന്റെ സമ്പത്ത് എന്നും ആ നിലയില്‍ ശരീരം ശ്രദ്ധിക്കാറുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ശരീരം ശ്രദ്ധിച്ചാല്‍ മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ. അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന് ആവശ്യമായ ലുക്ക് സ്വീകരിക്കും.
യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം ചമയങ്ങളൊന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കാനാണ് തനിക്കിഷ്ടമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. താനൊരു ഭക്ഷണപ്രിയയാണെന്നും ആരോഗ്യവതിയായിരിക്കുക എന്നതിനപ്പുറം മറ്റൊരു ക്രമീകരണവും ശരീരത്തിനില്ലെന്നും പാര്‍വതി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് പാര്‍വതി നായികയായ ബോളിവുഡ് ചിത്രം ഖരീബ് ഖരീബ് സിംഗിള്‍ എന്ന ചിത്രം റിലീസ് ചെയ്തത്. ചിത്രം ബോളിവുഡ് ഏറ്റെടുത്തതിനോടൊപ്പം പാര്‍വതിയുടെ അഭിനയവും ശ്രദ്ധ നേടിയിരുന്നു.