ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തലുമായി നടി പാര്‍വതി രംഗത്ത്. സിനിമയില്‍ അവസരം കിട്ടാന്‍ ചില സംവിധായകരും മറ്റും കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടതായി നടിയുടെ തുറന്നുപറച്ചില്‍. മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ടെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പാര്‍വതി. ഇത് തങ്ങളുടെ അവകാശമെന്ന നിലയിലാണ് പലരും ആവശ്യപ്പെടുന്നതെന്നാണ് പാര്‍വതി പറയുന്നത്. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്നി പരിപാടിയിലാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ റേഡിയോ അവതാരകന് മാത്തുക്കുട്ടി നടത്തിയ അഭിമുഖം ക്രോസ് പോസ്റ്റ് നെറ്റ് വര്‍ക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സംപ്രേക്ഷണം ചെയ്തത്.
ജീവിത ഉപദേശം പോലെ ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്’ എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കിð എനിക്കത് വേണ്ടെന്നു ഞാന്‍ പറഞ്ഞു. നോ പറയാനുള്ള അവകാശം നമുക്കുണ്ടെന്നുóനമ്മള് തന്നെയാണ് തിരിച്ചറിയേണ്ടത്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ് ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. നടന്നു പോകുമ്പോള്‍ നമ്മുടെ ശരീരത്തെപ്പറ്റി കമന്റ് ചെയ്യുന്നത് അവര്‍ ലാഘവത്തോടെയാണ് കാണുന്നത്. വേദനപ്പിച്ചുകൊണ്ട് കമന്റുകള്‍ പറയുന്നത് സ്വാഭാവിക സംഗതിയായത് എങ്ങനെയാണെന്ന് പറയാന്‍ പറ്റുന്നില്ല. കാസ്റ്റിംഗ് കൗച്ച് നടത്തിയുള്ള റോള്‍ തനിക്ക് വേണ്ട. അഭിനയിക്കാന്‍ അല്ലെങ്കില്‍ യൂണിവേഴ്സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോകും. നോ പറയാനുള്ള അവകാശം നമുക്കുണ്ടെന്ന് നാം തന്നെയാണ് തിരിച്ചറിയേണ്ടതെന്നും പാര്‍വതി വ്യക്തമാക്കുന്നു.
തന്നോട് കിടക്ക പങ്കിടണമെന്ന് പറഞ്ഞവരോട് സഹതാപം മാത്രമേ ഉള്ളു. അവര്‍ക്ക് അധികാരവും മൂല്യവും കിട്ടണമെങ്കില്‍ ഇത് വേണമെന്ന് അവര്‍ ചിന്തിക്കുന്നു. പൗരുഷം എന്നു പറയുന്നത് മറ്റൊരു സ്ത്രീയോട് ഇങ്ങനെ ചോദിക്കുന്നതാണെന്ന് കരുതുന്നത് അങ്ങേയറ്റം ദു:ഖകരമാണെന്നും പാര്‍വതി. താന്‍ എപ്പോഴും നിവര്‍ന്നാണ് നിന്നിട്ടുള്ളത്. മനസാക്ഷിക്കുത്തിലാതെ കിടന്നുറങ്ങണം എന്നു മാത്രമാണ് ജീവിതത്തിലെ ലക്ഷ്യം. പത്ത് വര്‍ഷത്തിനിടെ ഒരുപാട് അനുഭവങ്ങളിലൂടെ കടന്ന് പോയി. ഇനി അതിലേറെ അനുഭവങ്ങള്‍ വരാനിരിക്കുന്നു. ജീവിതം അത്ര ഈസിയല്ലെന്നും നടി പറയുന്നു. പാര്‍വതിയുടെ വെളിപ്പെടുത്തല്‍ മലയാള സിനിമയുടെ കറുത്ത മുഖങ്ങളിലേക്ക് വീണ്ടും നയിക്കപ്പെടുകയാണ്.
ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. ആദ്യം മകളായി, കാമുകി, അമ്മ, അമ്മമ്മ എന്നിങ്ങനെ സ്ത്രീകള്‍ ജീവിതമാകെ ടാഗ് ചെയ്യപ്പെടുന്നു. എത്രകാലം താന്‍ പേടിച്ച് നില്‍ക്കണം എന്നായിരുന്നു ചിന്തിച്ചിരുന്നത്. കുട്ടിയായിരുന്നപ്പോള്‍ മൊളസ്റ്റേഷന്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നടന്നുപോകുമ്പോള്‍ അടിക്കുകയും നുള്ളുകയും ചെയ്തിട്ടുണ്ട്. 17ാം വയസ്സിലാണ് ആദ്യമായി പ്രതികരിക്കുന്നത്. ഇങ്ങനെ സംഭവിക്കുമെന്നേ പറഞ്ഞു തന്നിരുന്നുള്ളൂ. എനിക്ക് എന്നെത്തന്നെ സംരക്ഷിക്കാന്‍ പറ്റുമെന്ന് സമൂഹം പറഞ്ഞു തന്നിരുന്നില്ല. വയ്യാതാവുമ്പോ കൈയും കാലും വിടര്‍ത്തി ഒന്നു കിടക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അതു പാടില്ല എന്ന് പറയുന്നത് എന്തു ന്യായമാണുള്ളതെന്നും പാര്‍വ്വതി പറഞ്ഞു.