ഏറെ വേദനിപ്പിച്ചത് ചില സ്ത്രീകളുടെ നിലപാട്, ഞാനല്ല എനിക്കു മുമ്പേ പലരും അതു ചെയ്തിട്ടുണ്ട്, മനപ്പൂര്‍വ്വം ഒഴിവാക്കിയാല്‍ ഞാന്‍ സ്വന്തമായി സിനിമയെടുക്കും, പാര്‍വതി തുറന്നു പറയുന്നു

മലയാള സിനിമയിലെ ഒറ്റയാനെന്നാണ് നടി പാര്‍വതിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ അടുത്തകാലത്തുണ്ടായ വിവാദങ്ങളെപ്പറ്റി പാര്‍വതി മനസുതുറക്കുകയാണ്. ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസിന്റെ ഐ ഷേപ് മൈ വേള്‍ഡ് എന്ന ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ‘ഞാനല്ല ആദ്യമായിട്ട് ആ സിനിമയെ വിമര്‍ശിച്ചത്. എനിക്ക് മുന്‍പും ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു. അന്ന് എനിക്കു നേരെ ഉയര്‍ന്ന ആക്രമണങ്ങളേക്കാള്‍ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്.

പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു. കമന്റുകള്‍ വായിച്ചതിനു ശേഷം സംശയം തോന്നി എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ഞാന്‍ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാല്‍ ഈ പ്രശ്നത്തിനു ശേഷം എനിക്കെതിരെ സിനിമയില്‍ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതു കൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പലരും ആവശ്യപ്പെട്ടു.

സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും.’ പാര്‍വ്വതി പറഞ്ഞു. മൈസ്റ്റോറിയാണ് പാര്‍വതിയുടെ പുതിയ സിനിമ.

Related posts