കാഷ്മീരി പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യന്‍ ജനത കേട്ടത്. സംഭവത്തില്‍ രാജ്യമൊട്ടാകെ വന്‍ പ്രതിഷേധ പരിപാടികളാണ് അരങ്ങേറുന്നത്. ഇപ്പോള്‍ നടി പാര്‍വതിയും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൂടിയാണ് നടി തന്റെ പ്രതിഷേധം അറിയിച്ചത്.
ഞാന്‍ ഇന്ത്യയില്‍ നിന്നുമുള്ളതാണ്. ഞാന്‍ ലജ്ജിക്കുന്നു. എട്ട് വസുള്ള ഒരു പെണ്‍കുട്ടി ദേവിയുടെ വാസസ്ഥലത്ത് പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ ലജ്ജിച്ചു തല താഴ്ത്തുന്നു. പാര്‍വതി ഇന്ഡസ്റ്റഗ്രാമില് പോസ്റ്റ് ചെയ്തു. ടേക്ക് ഓഫിലെ അഭനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായ ശേഷമായിരുന്നു പാര്‍വതി പ്രതികരണം.
I am Hindustan. I am Ashamed. #JusticeForOurChild #JusticeForAasifa
8 years old. Gangraped. Murdered.
In ‘Devi’-sthaan temple. #Kathua and lest we forget #unnao Shame on us! #BreakTheSilence #EndTheComplicity #ActNow pic.twitter.com/MoZXiubDXy— Parvathy T K (@parvatweets) April 13, 2018