ജോമി കുര്യാക്കോസ്
ശൊ! എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ഇനു ആരു പീഡിപ്പിച്ചു എന്ന് പറയാണാവോ?… നിഷ ജോസ് കെ. മാണിയുടെ ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര് പ്രതികരണവുമായി രംഗത്തെത്തി. പി.സി. ജോര്‍ജ് എംഎല്‍എയുടെ മരുമകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയും സിനിമനടന് ജഗതി ശ്രീകുമാറിന്റെ മകളുമായ പാര്‍വ്വതി ഷോണ്‍ ആണ് ഫെയ്സ് ബുക്കിലൂടെ പ്രതീകരിച്ചത്.
‘ശാ! എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ഇനു ആരു പീഡിപ്പിച്ചു എന്ന് പറയാണാവോ? ഷാരൂഖാന് … തോണ്ടി എന്നു പറഞ്ഞാലോ …അല്ലേല്‍ വേണ്ടാ ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം… എന്നാലേ അ മാര്‍ക്കറ്റിങ് പൊലിക്കുള്ളു…’ എന്നാണു പാര്‍വ്വതി പ്രതീകരിച്ചത്. നിഷ ആ പേര് വെളിപ്പെടുത്തട്ടെ, എന്റെ പേര് നിഷ പറയാത്തിടത്തോളം കാലം ഞാന്‍ മറുപടി പറയേണ്ടതില്ലെന്നാണ് സംശയനിഴലിലുള്ള യുവനേതാവിന്റെ പ്രതികരണം. ട്രെയിന്‍ യാത്രയ്ക്കിടെ യുവനേതാവില്നിന്നുമുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചു പരാമര്‍ശം വിവാദമായതോടെ പ്രതികരിക്കുകയായിരുന്നു ഒരു യുവനേതാവ്. ആരോപണങ്ങള്‍ തനിക്കുനേരെ ചൂണ്ടുന്ന വിരലുകളാണെന്നു തോന്നുന്നതായും അദ്ദേഹം ആരോപിച്ചു.
പുസ്തകം വില്‍ക്കുന്നതിനുള്ള പബ്ലിസിറ്റിയാണ് ആരോപണത്തിനു പിന്നിലെന്നാണ് പി.സി. ജോര്‍ജ് പ്രതികരിച്ചു. മാണിയുടെ മരുമകളല്ലേ, അപ്പോള്‍ പിന്നെ ഇതൊക്കെ പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു പി.സി. ജോര്‍ജ് പറഞ്ഞു. തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചു വിവാദത്തിനില്ലെന്നു ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷ ജോസ്് കെ. മാണി പ്രതീകരിച്ചു.