പുതിയ സിനിമയില്‍ അഞ്ജലി മേനോന്റെ സഹസംവിധായിക ആകണമെന്നായിരുന്നു ആഗ്രഹം! എന്നാല്‍ എന്നോട് വന്ന് അഭിനയിച്ച് പോയാല്‍ മതിയെന്നായിരുന്നു മറുപടി; നടി പാര്‍വതി പറയുന്നു

മലയാളത്തിലെ എണ്ണം പറഞ്ഞ മിനിമം ഗ്യാരന്റി സംവിധായകരില്‍ ഒരാളാണ് അഞ്ജലി മേനോന്‍. നടി പാര്‍വതി ഉള്‍പ്പെടെയുള്ള യുവതാരങ്ങളെ മുഖ്യകഥാപാത്രങ്ങളാക്കി അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമ അതിന് ഉദാഹരണമാണ്. പാര്‍വതി, ദുല്‍ഖര്‍, നിവിന്‍, നസ്രിയ നസീം എന്നിവരുടെയെല്ലാം കരിയര്‍ ഗ്രാഫ് തന്നെ ഉയര്‍ത്തുന്നതായിരുന്നു ആ സിനിമ.

ഇപ്പോഴിതാ പാര്‍വതി, നസ്രിയ, പൃഥിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി കൂടെ എന്ന സിനിമയുമായി എത്തുന്നു. രണ്ട് സിനിമകളിലും അഞ്ജലിയോടൊപ്പം പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയില്‍ പാര്‍വതിയ്ക്ക് ചില അനുഭവങ്ങള്‍ ഉണ്ട്. അതവര്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയും ചെയ്തു.

പാര്‍വതി പറയുന്നതിങ്ങനെ…

അഞ്ജലിയെ ഞാന്‍ ഒരുപാട് പിന്തുടരാറുണ്ടായിരുന്നു. പണ്ട് മഞ്ചാടിക്കുരു എന്ന ചിത്രം കണ്ടതിന് ശേഷം, അഞ്ജലിയെ കാണാനും അഞ്ജലിയോടൊപ്പം ജോലി ചെയ്യണമെന്നും ഒരുപാട് ആഗ്രഹമുണ്ടെന്ന് പറയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ വിമാനത്താവളത്തില്‍ വച്ച് അഞ്ജലിയെ കണ്ടത്.

ഞാനാണ് അഞ്ജലിക്ക് മെയില്‍ അയക്കാറുള്ള ആ വ്യക്തി എന്ന് പറഞ്ഞതും അഞ്ജലി പറഞ്ഞു, നിന്നെ കുറിച്ച് ഞങ്ങള്‍ ഇന്നലെ സംസാരിച്ചതേയുള്ളൂ എന്ന്. അങ്ങനെയാണ് ബാംഗ്ലൂര്‍ ഡെയ്സ് സംഭവിച്ചത്. ആ ചിത്രം സംഭവിച്ചതില്‍ ദൈവത്തിന് നന്ദി.

അഞ്ജലിയുടെ കാര്യത്തില്‍ എനിക്ക് തിരക്കഥ ചോദിക്കാന്‍ തന്നെ തോന്നില്ല. എന്റെ ഭാഗം എന്താണെന്ന് പറഞ്ഞാല്‍ മതി ഞാന്‍ ചെയ്തോളാം എന്നേയുള്ളൂ. എനിക്കറിയാം പ്രോസസിന്റെ ഇടയില്‍ ഞാന്‍ ഒരുപാടു പഠിക്കും എന്ന്.

അതുകൊണ്ട് തന്നെ അഞ്ജലിയോട് എനിക്ക് തിരക്കഥ ചോദിക്കാന്‍ തോന്നില്ല. ഈ ചിത്രത്തില്‍ അഞ്ജലിയെ അസിസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ വേണ്ട വന്നു അഭിനയിച്ചു പോയാല്‍ മതിയെന്ന് അഞ്ജലി പറഞ്ഞു. പാര്‍വതി പറയുന്നു.

Related posts