മലയാളത്തില്‍ സൗന്ദര്യം കൊണ്ടും അഭിനയശേഷികൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ അപൂര്‍വം നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്.
പൊതുവിഷയങ്ങളില്‍ സ്വന്തം അഭിപ്രായം തുറന്നു പറയാനും നടി മടികാണിക്കാറില്ല. നടിയുടെ പരാമര്‍ശങ്ങള്‍ പലപ്പോഴും പലര്‍ക്കും കല്ലുകടിയാകാറുമുണ്ട്.
ഇത്തരത്തില്‍ പാര്‍വതിയുടെ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇപ്രാവശ്യം താരം പ്രതികരിച്ചത് കേരള സര്‍ക്കാരിനെതിരെയാണ് എന്നുള്ളതാണ് ഏവരെയും അദ്ഭുതപ്പെടുത്തുന്നത്.
ഇരുപതാം തീയതി നടക്കുന്ന പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് 500 പേരെ അനുവദിച്ചു എന്നുള്ളത് കേരളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു.
കോവിഡ് മഹാമാരി പടര്‍ന്നുപന്തലിച്ച ഈ ഒരു സന്ദര്‍ഭത്തില്‍, രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി 500 പേരെ ഒരുമിച്ചു കൂട്ടുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പാര്‍ട്ടി ഭേദമന്യേ പലരും പ്രതികരിച്ചത്.
കല്യാണ ചടങ്ങില്‍ കേവലം 20 പേരെ അനുവദിച്ച സര്‍ക്കാര്‍, പാര്‍ട്ടി സത്യപ്രതിജ്ഞയില്‍ 500 പേരെ അനുവദിച്ചത് സ്വാര്‍ത്ഥ താല്പര്യം ആണ് എന്ന് വിമര്‍ശനമാണ് ഉയര്‍ന്നു കേട്ടത്.
ഇതിനെതിരേയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യത്തില്‍ തന്റെ വിയോജിപ്പറിയിച്ചത്.
താരത്തിന്റെ കുറിപ്പ് ഇങ്ങനെ…
കേരള സര്‍ക്കാര്‍ ഈ കൊറോണ കാലഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ ഉത്തരവാദിത്തത്തോടെ കൂടി ചെയ്തു എന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷേ സര്‍ക്കാരിന്റെ പുതിയ തീരുമാനം ഞെട്ടിക്കുന്നതും അംഗീകരിക്കാനാവാത്തതുമാണ്.
ഇരുപതാം തീയതി സത്യപ്രതിജ്ഞയില്‍ 500 പേര്‍ പങ്കെടുക്കുന്നത് വലിയ സംഖ്യ അല്ല എന്നാണ് സി എം വ്യക്തമാക്കിയത്. ദിവസം തോറും കോറോണ വര്‍ധിച്ചുവരികയാണ്.
പുതിയ രീതിയില്‍ സത്യപ്രതിജ്ഞ നടത്താനുള്ള അവസരങ്ങള്‍ ഉണ്ടായിട്ടും 500 പേരെ ഒരുമിച്ചു കൂട്ടുന്നത് തെറ്റായ കാര്യം തന്നെയാണ്.
വെര്‍ച്ച്വല്‍ സത്യപ്രതിജ്ഞ നടത്താനുള്ള അവസരം ഉണ്ട്. ഇത്തരം ആള്‍ക്കാരെ ഒരുമിച്ചു കൂട്ടിയുള്ള സത്യപ്രതിജ്ഞ ചെയ്യരുതെന്ന് ഞാന്‍ സിഎമ്മിനോട് അപേക്ഷിക്കുന്നു. പ്ലീസ്…എന്നായിരുന്നു താരം ട്വീറ്റ് രേഖപ്പെടുത്തിയത്…