സമൂഹ മാധ്യമങ്ങളിൽ തന്റെ നിലപാട് പങ്കുവയ്ക്കുന്നതിൽ ശ്രദ്ധേയയായ നടിയാണ് പാർവതി തിരുവോത്ത്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിന്നും വീണ്ടും പാർവതി അപ്രത്യക്ഷയായി എന്നാണ്. താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ ലഭ്യമല്ല.
എന്നാൽ ഫേസ്ബുക്കിൽ ഈദ് ആശംസകൾ നേർന്ന് താരം പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. സാധാരണ ഇത്തരം തീരുമാനങ്ങൾ ആരാധകരെ അറിയിക്കാറുള്ള പാർവതി അതിനെക്കുറിച്ച് സൂചന നൽകാതെ അപ്രത്യക്ഷയായതിന്റെ അന്പരപ്പിലാണ് ആരാധകർ.
പാർവതിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇപ്പോഴും ലഭ്യമാണ്. ഇതിന് മുൻപ് പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നു പാർവതി ബ്രേക്ക് എടുത്തിരുന്നു. എന്നാൽ ഇക്കുറി ഇൻസ്റ്റഗ്രാമിൽ നിന്ന് മാത്രമാണ് നടി പിന്മാറിയിരിക്കുന്നത്.
യാത്രകളും, സിനിമാവിശേഷങ്ങളും ഒക്കെയായി ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന താരത്തിന്റെ പിന്മാറ്റം എന്തുകൊണ്ടാണെന്ന ആകാംഷയിലാണ് ആരാധകർ.