തന്റെ കാമുകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടിയും മോഡലുമായ പാർവതി ഓമനക്കുട്ടൻ. പ്രണയദിനത്തിൽ തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് കാമുകനുമൊത്തുള്ള ചിത്രങ്ങൾ പാർവതി ഓമനക്കുട്ടൻ പങ്കുവച്ചത്.
തന്നെ കൂടുതൽ നന്മയുള്ളവളാക്കിയത് കാമുകനാണെന്നും പാർവതി ചിത്രത്തോടൊപ്പം കുറിച്ചു. റോണക് ഷാ എന്നാണ് കാമുകന്റെ പേര്. ദുബായിൽ നിന്നാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആശംസകളർപ്പിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിച്ചത്. വളരെ നാളുകളായി ഇരുവരും പ്രണയത്തിലാണ്.