മാനുഷി ഛില്ലറെത്തിയപ്പോള്‍ നിങ്ങള്‍ പാര്‍വതിയെ മറന്നോ ? മുന്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പ് പാര്‍വതി ഓമനക്കുട്ടന്‍ രണ്ടാം വരവിനൊരുങ്ങുന്നു; പാര്‍വതിയുടെ നായകന്‍ ആരെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും…

ലോകസുന്ദരിപ്പട്ടം ചൂടിയ മാനുഷി ഛില്ലറിന്റെ സിനിമാ പ്രവേശത്തെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ 2008 ല്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പായിരുന്നു മലയാളികളുടെ സ്വന്തം പാര്‍വതി ഓമനക്കുട്ടനെ എല്ലാവരും മറന്ന മട്ടാണ്. യുണൈറ്റഡ് സിക്‌സ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും സിനിമയില്‍ ക്ലച്ചു പിടിക്കാന്‍ പാര്‍വതിക്കായില്ല.

ബില്ല 2 വില്‍ അജിത്തിന്റെ നായികയായി തമിഴില്‍ അരങ്ങേറ്റം തകര്‍പ്പനാക്കിയെങ്കിലും അവിടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ താരത്തിനായില്ല. ഇപ്പോള്‍ പാര്‍വതി രണ്ടാം വരവിനൊരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇംസായി അരസന്‍ 24 എഎം പുലികേശി എന്ന തമിഴ് ചിത്രത്തില്‍ വടിവേലുവിന്റെ നായികയായാണു പാര്‍വതി എത്തുന്നത് എന്നു പറയുന്നു. ചിമ്പുദേവനാണു ചിത്രത്തിന്റെ സംവിധായകന്‍. 2006 ല്‍ ഇറങ്ങിയ ഇംസായി അരസന്‍ 23 എഎം പുലികേശിയുടെ രണ്ടാം ഭാഗമാണ് ഇത്. 18 നൂറ്റാണ്ടിലെ രാജാക്കന്മാരുടെ കഥ പറയുന്ന സിനിമയില്‍ ഹാസ്യത്തിനാണു പ്രാധാന്യം. സംവിധായകന്‍ ശങ്കറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. രണ്ടാം വരവില്‍ പാര്‍വതി തകര്‍ക്കുമോയെന്ന് കണ്ടറിയണം

Related posts