മലയാള സിനിമയിലെ മികച്ച അഭിനേത്രികളിൽ ഒരാളാണ് പാർവതി തിരുവോത്ത്. മലയാളത്തോടൊപ്പം ഇതരഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ പാർവതി കഴിഞ്ഞ ദിവസം സൂപ്പർ സാറ്റാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
“സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പർ സ്റ്റാർ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പർ സ്റ്റാറിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.
ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ, താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. എന്നെ സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പി ആണ്. ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടേഴ്സ്”, എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞത്.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധിപേരാണ് നടിയെ വിമർശിച്ചെത്തിയത്. പാർവതി തിരുവോത്തിന്റെതായി തങ്കലാൻ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. വിക്രം നായകനായി എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത് .