ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തി പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് പാര്‍വതി തിരുവോത്ത്.
നിരവധി സിനിമകളിലെ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്താന്‍ പാര്‍വതിക്കു സാധിച്ചു. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ് പാര്‍വതി. ഇപ്പോഴിതാ സാരിയഴകിലുള്ള ചിത്രങ്ങളാണ് പാര്‍വതി പങ്കുവച്ചിരിക്കുന്നത്.
മേധ ഡിസൈനേഴ്സിന്റെ ഫോക്ക് കളക്ഷനിലുള്ള സാരിയും ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. 74,800 രൂപ വിലവരുന്ന സാരിയാണ് ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുകള്‍ കുറിക്കുന്നത്.