ചുരുങ്ങിയ ചിത്രങ്ങള് കൊണ്ട് മലയാളസിനിമയില് ഉയരങ്ങള് കീഴടക്കിയ നടിയാണ് പാര്വതി തിരുവോത്ത്. നോട്ട്ബുക്ക് എന്ന സിനിമയില് കൂടി മലയാളികള്ക്ക് പരിചിതയായ താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്.
പിന്നീട് വര്ഷങ്ങള്ക്ക് ശേഷം മലയാള സിനിമയില് തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നു. ബാംഗ്ലൂര് ഡേയ്സ്, എന്ന് നിന്റെ മൊയ്തീന്, ഉയരെ തുടങ്ങിയ ചിത്രങ്ങളില് കൂടി മുന് നിര നായികയായ നില്ക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള, കര്ണാടക സംസ്ഥാനകളുടെ അവാര്ഡും ലഭിച്ചിട്ടുണ്ട്.
സ്വന്തമായ നിലപാടുകളില് ഉറച്ചു നില്ക്കുകയയും അത് തുറന്നു പറയുകയും ചെയ്യുന്ന നടിയുടെ പല പ്രസ്താവനകളും പലപ്പോഴും വിവാദങ്ങള്ക്കും ചൂടേറിയ ചര്ച്ചകള്ക്കും വഴിവെച്ചിട്ടുണ്ട്. എന്നാല് താരം പറഞ്ഞ ചില വ്യക്തിപരമായ കാര്യങ്ങളാണ് ഇപ്പോള് വൈറലാകുന്നത്.
ഒരു നവമാധ്യമത്തിന് നല്കിയ ഇന്റര്വ്യൂവില് പാര്വതിയെ ബ്യൂട്ടി ക്വീന് എന്ന വിശേഷിപ്പിച്ച അവതാരികയോടാണ് കുളിക്കുന്നതും പല്ല് തേക്കുന്നതും തനിക്ക് ഇഷ്ടമല്ലെന്ന കാര്യം താരം വെളിപ്പെടുത്തിയത്.
കുളിക്കുന്നത് ഇഷ്ടമല്ലെന്നും പല്ല് തേക്കുന്നത്ത് അതിലും വലിയ ജോലിയാണ് എന്നാണ് പാര്വതി പങ്കുവെച്ചത്. കുളിക്കാനും പല്ല് തേക്കാനും മടിയുള്ളവര്ക്ക് പാര്വതി ഒരു പ്രചോദനമാണ് എന്നാണ് അവതാരിക ഇതേക്കുറിച്ച് പ്രതികരിച്ചത്.