ഫിലിംഫെയർ പുരസ്കാര വേദിയിലെത്തിയ നടി പാർവതിയുടെ ഔട്ട്ഫിറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.പൂക്കള്‍ നിറഞ്ഞു തിളങ്ങുന്ന ഹെവി വര്‍ക്കുള്ള കറുപ്പ് ഫ്രോക്കാണ് പാർവതി ധരിച്ചിരിക്കുന്നത്.
പ്രകൃതി സുന്ദരി’യെന്ന ആശയം ഉള്‍ക്കൊണ്ട് മരങ്ങളും പൂക്കളും പക്ഷികളുമെല്ലാം നിറച്ചാണ് ഫ്രോക്ക് ചെയ്തെടുത്തിരിക്കുന്നത്. ഡീപ് വി നെക്ക് ഫ്രോക്കിൽ താരം ഗ്ലാമറസായിട്ടുണ്ട്.
മിനിമല്‍ മേക്കപ്പാണ് പാർവതി തിരഞ്ഞെടുത്തത്. മുടി ചുരുട്ടി പുട്ടപ് ചെയ്തതിനൊപ്പം സില്‍വര്‍ കളറിലെ ഹാങിങ് ബട്ടര്‍ഫ്ലൈയാണ് കാതില്‍ താരം അണിഞ്ഞിരിക്കുന്നത്.
പാര്‍വതിയുടെ ലുക്കിനെ പ്രശംസിച്ച് നിരവധിപ്പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. നടി ശ്രുതി ഹാസന് ‘മനോഹരം’ എന്നാണ് കമന്റിട്ടിരിക്കുന്നത്.
ഹൈദരാബാദില്‍ വച്ചായിരുന്നു പുരസ്കാരദാനം. തെലുഗു, തമിഴ്,കന്നട, മലയാളം ചലച്ചിത്രമേഖലയില്‍ നിന്നുള്ള അഭിനേതാക്കള്‍, സംവിധായകര്‍, സംഗീത സംവിധായകര്‍ എന്നിങ്ങനെ നിരവധി പ്രമുഖരാണ് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.