അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നടിയാണ് പാർവതി തിരുവോത്ത്. വിവാദമായ പല വിഷയങ്ങളിലും നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ നടിക്ക് കരിയറിലുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. അഭിമുഖങ്ങളിൽ മിക്കപ്പോഴും സിനിമാ, രാഷ്ട്രീയ വിഷയങ്ങളിലുള്ള തന്റെ അഭിപ്രായമാണ് പാർവതി പങ്കുവയ്ക്കാറുള്ളത്.
ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചു തുറന്നു സംസാരിക്കുകയാണ് പാർവതി. ഒരഭിമുഖത്തിലാണു നടി മനസ് തുറന്നത്. താനാരുമായും റിലേഷൻഷിപ്പിൽ അല്ലെന്ന് വ്യക്തമാക്കിയ പാർവതി പ്രണയത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പവും പങ്കുവച്ചു. ഓരോരുത്തർക്കും ഓരോ തരത്തിൽ പറയുന്നതാണ് ഇഷ്ടം. ചിലർ സിംഗിൾ എന്ന് പറയുന്നു. ചിലർ സെൽഫ് പാർട്ണേർഡ് എന്ന് പറയുന്നതാണ് ഇഷ്ടം. ഞാനാണ് ഇപ്പോൾ എന്റെ പങ്കാളി. എല്ലാ ലൈഫ് അഡ്മിൻ കാര്യങ്ങളും ഞാൻ ഞാനുമായാണ് ചർച്ച ചെയ്യുന്നത്. ഒരാൾ പങ്കാളിയായാൽ അവർ ഇതിന്റെയെല്ലാം ഭാഗമാകും. പക്ഷെ പ്രണയത്തിലാകുന്നത് അതിനപ്പുറമാണ്. എല്ലാ പ്രണയവും കംപാനിയൻഷിപ്പിലേക്ക് പോകണമെന്നില്ല.
എനിക്ക് നല്ല പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ദിവസങ്ങളിൽ ഞാനെത്ര ഭാഗ്യവതിയാണെന്ന് എനിക്ക് തോന്നും. എത്ര മാത്രം സ്നേഹിക്കുന്നതിലും സനേഹിക്കപ്പെടുന്നതിലും. കുറച്ച് കാലമായി ഞാൻ സിംഗിൾ ആണ്. സെൽഫ് പാർട്ണർ സ്പേസിൽ നിന്നാണ് പറയുന്നത്. പങ്കാളിയില്ലാത്തത് എനിക്കൊരു വിടവായി തോന്നിയിട്ടില്ല. ഇതിലേക്ക് എത്താൻ ഈ സുഹൃത്തുക്കൾ ഒരുപാട് സഹായിച്ചിട്ടുണ്ട്.
കാരണം അവർ കംപാനിയൻഷിപ്പിന്റെ പല സ്റ്റേജുകളിലാണ്. ചിലർ കല്യാണം കഴിച്ചവരാണ്. ചിലർക്ക് കുട്ടികളുണ്ട്. ചിലർ ഡിവോഴ്സായി. സുഹൃത്തുക്കളിൽ ഞാനും രണ്ട് പേരും മാത്രമേ ഇപ്പോഴും സിംഗിൾ ആയിട്ടുള്ളൂ. സിംഗിൾ എന്ന വാക്കിന്റെ അർഥം എനിക്കറിയില്ല. ഈ ജീവിതമേ എനിക്കറിയൂ. അതിഷ്ടവുമാണ്. നയീര വഹീദ് എന്ന കവയത്രിയുടെ ചില വരികളുണ്ട്. ചില ആളുകളെ കാണുമ്പോൾ നമ്മൾ വികസിക്കും. ചില ആളുകളെ കാണുമ്പോൾ നമ്മൾ ചുരുങ്ങും. – പാർവതി പറയുന്നു.