അമ്പലപ്പുഴ: ഉറുമി പ്രകടനത്തിൽ വിസ്മയംതീർത്ത വിദ്യാർഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ. പ്രദീപ് പെരുമാൾ ഗുരുക്കളുടെ ശിഷ്യ പാർവതിയാണ് രണ്ടുറുമികൾ 30 സെക്കൻഡിൽ രണ്ട് കൈകളും ഉപയോഗിച്ച് 212 തവണ വീശി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
തോട്ടപ്പള്ളി കൊട്ടാരവളവ് പ്രണവം വീട്ടിൽ പ്രമോദിന്റെയും ആശയുടെയും മകൾ പാർവതി കരുവാറ്റ എസ് എൻ സെൻട്രൽ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിനിയാണ്.
6 വയസ്സ് മുതൽ തോട്ടപ്പള്ളി “രുദ്ര കളരി സംഘത്തിൽ”. പ്രദീപ് പെരുമാൾ ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരി അഭ്യസിച്ചു വരുന്നു.
തെക്കൻ സമ്പ്രദായത്തിലുള്ള ചുവട്, ചെറുവടി, നെടുവടി, കത്തി, രണ്ടുകത്തി, ഉറുമി, വാളും പരിചയും കൂടാതെ വടക്കൻ സമ്പ്രദായത്തിലുള്ള മെയ്യ് പയറ്റ്, മുച്ചാൺ പയറ്റ് മുതലായ അഭ്യാസങ്ങളും പരിശീലിക്കുന്നു.
തുടർച്ചയായ പരിശീലനത്തിലൂടെ ജില്ലാതല, സംസ്ഥാനതല മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.ലോക്ക്ഡൗൺ സമയം മുതൽ മർമശാസ്ത്രം അഭ്യസിച്ചു വരുന്നു.
ഈ സമയം മുതലുള്ള നിരന്തരവും കഠിനവുമായ പരിശീലനത്തിലൂടെ 2 ഉറുമി 30 സെക്കൻഡിൽ രണ്ടു കൈകളും ഉപയോഗിച്ച് 212 തവണ വീശി ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടംനേടിയത്.
പാർവ്വതിയോടൊപ്പം സഹോദരൻ പ്രണവും കളരി അഭ്യസിക്കുന്നു. അച്ഛൻ പ്രമോദ് ആർമി ഉദ്യോഗസ്ഥനാണ് അമ്മ ആശ വീട്ടമ്മയാണ്.