അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്തത നൽകി വിസ്മയമായി മാറി കൊണ്ടിരിക്കുന്ന നടിയാണ് പാർവതി. ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ അംഗീകാരങ്ങൾ വാരിക്കൂട്ടിയ പാർവതിയുടെ ഗംഭീര തിരിച്ച് വരവായിരുന്നു കഴിഞ്ഞ വർഷം കാണാൻ സാധിച്ചിരുന്നത്.
വീണ്ടും സിനിമകളുടെ തിരക്കുകളിലായിരുന്ന നടിയുടെ പിറന്നാളായിരുന്നു ഇന്നലെ. 32-ാം പിറന്നാൾ ആഘോഷിച്ച പാർവതിക്ക് സോഷ്യൽ മീഡിയ നിറയെ ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
പാർവതി അഭിനയിച്ച പല സിനിമകളിലെയും ദൃശ്യങ്ങൾ കോർത്തിണക്കിയ പോസ്റ്ററുകളായിരുന്നു അതിലൊന്ന്. ഒപ്പം സഹപ്രവർത്തകരായ നടിമാരും നട·ാരുമെല്ലാം പാർവതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ജ·ദിന സന്ദേശങ്ങളും കൈമാറിയിരുന്നു.
നടി പൂർണിമയുടെ കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തുന്ന ആളാണ് പാർവതി. അതിനാൽ പിറന്നാൾ ദിനത്തിൽ പൂർണിമയും ഇന്ദ്രജിത്തുമെല്ലാം ആശംസകളുമായി എത്തിയിരുന്നു.
പാർവതിയുടെ മടിയിൽ ഇരിക്കുന്നതും കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്നതും തിരിച്ച് ഉമ്മ വെക്കുന്ന ചിത്രങ്ങളെല്ലാം പങ്കുവെച്ച് കൊണ്ടാണ് പൂർണിമ ആശംസ അറിയിച്ചത്.
പാർവതിയുടെ അടുത്ത സുഹൃത്തും നടിയും സംവിധായികയുമായ ഗീതു മോഹൻദാസും ആശംസകൾ അറിയിച്ചിരുന്നു. അതീവ സന്തോഷത്തോടെ പൊട്ടിച്ചിരിച്ച് നിൽക്കുന്ന പാർവതിയുടെ ഒരു ചിത്രമായിരുന്നു ഗീതു ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.
റോക്ക്സ്റ്റാർ എന്നാണ് പാർവതിയെ ഗീതു വിശേഷിപ്പിച്ചത്. ഇതിന് താഴെ നന്ദി പറഞ്ഞ് നടിയും എത്തി. ഇൻസ്റ്റാഗ്രാമിലൂടെല തന്നെയായിരുന്നു നടി റിമ കല്ലിങ്കലും പാർവതിക്ക് ജ·ദിനാശംസ നേർന്നത്.
പാർവതിയുടെ സ്വഭാവം കാണിച്ചുതരുന്ന നിരവധി ചിത്രങ്ങളായിരുന്നു റിമ പങ്കുവെച്ചത്. നീ എത്ര മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണെന്ന് കാണിച്ച് തരുന്ന ചിത്രങ്ങളാണ് ആദ്യമേയുള്ളത്.
ഇതൊക്കെ ജ·ദിനത്തിൽ മാത്രമേ പറയുകയുള്ളു. അല്ലാത്തപ്പോൾ ഉണ്ടാവുകയില്ല. അവസാന ചിത്രം പറയും നീ എനിക്ക് ആരാണെന്ന് പറയും. നിന്റെ തോളുകളിൽ കിടന്ന് കൂടുതൽ യാത്രകൾക്കും അനുഭവങ്ങൾക്കുമുള്ളതാണ്- എന്നും റിമ പറയുന്നു.