മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് പാർവതി തിരുവോത്ത്. ഉർവശിയോടൊപ്പം മത്സരിച്ചഭിനയിച്ച ഉള്ളൊഴുക്ക് എന്ന സിനിമ അടുത്തിടെയാണ് റിലീസായത്. അഭിനയ മികവു മാത്രമല്ല നിലപാടുകൾ കൊണ്ടും വ്യത്യസ്തയാണ് താരം.
പാ രഞ്ജിത് – വിക്രം കൂട്ടുകെട്ടിലെത്തുന്ന തങ്കലാൻ സിനിമയിലെ ഒരു പ്രധാന കഥാപാത്രമായും താരം എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് പാർവതി. തിരക്കിനിടയിലും തന്റെ പ്രമോഷൻ ലുക്കുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ പാർവതി മറക്കാറില്ല.
അങ്ങനെ ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള സാരിയുടുത്ത പാർവതിയാണ് ചിത്രങ്ങളിൽ. 61,500 രൂപ വില വരുന്ന സാരിയാണിത്. ബ്ലൗസിൽ ചുവപ്പ് നൂലും, സീക്വൻസും മറ്റും ഉപയോഗിച്ചു ചെയ്തിരിക്കുന്ന എംബ്രോയിഡറി വർക്കുകൾ ഏറെ ആകർഷണീയമാണ്.