തിരുവനന്തപുരം: പിഎസ് സി പരീക്ഷ ക്രമക്കേടിൽ പോലീസ് ക്യാന്പിലെ സ്റ്റാഫിന് പങ്കുണ്ടെന്ന് പിഎസ് സി വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എസ്എപി ക്യാന്പിലെ സ്റ്റാഫ് കല്ലറ സ്വദേശിയുമായ ഗോകുലിനാണ് പരീക്ഷ ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എസ്എഫ്ഐ നേതാവ് പ്രണവിന്റെ മൊബൈൽ ഫോണിലേക്ക് പോലീസ് ഓഫീസർ പരീക്ഷയുടെ ശരിയുത്തരങ്ങൾ പരീക്ഷാ സമയത്ത്്് പ്രണവിന്റെ മൊബൈൽ ഫോണിലേക്ക് അയച്ച് കൊടുത്തത് ഗോകുലാണെന്നാണ് കണ്ടെത്തൽ.
പിഎസ് സി വിജിലൻസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രണവിന്റെ മൊബൈലിലേക്ക് സന്ദേശങ്ങൾ എത്തിയത് ഗോകുലിന്റെ നന്പരിൽ നിന്നാണെന്ന് കണ്ടെത്തിയത്. പ്രണവിന്റെ സുഹൃത്താണ് ഗോകുൽ.