ഏ​ഴ് ബാ​ങ്കു​ക​ളു​ടെ പാ​സ് ബു​ക്ക് ചെ​ക്ക് ബു​ക്ക് കാ​ലാ​വ​ധി ഈ ​മാ​സം അ​വ​സാ​നി​ക്കും! ഈ ​ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ട് ഉ​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ പു​തി​യ ചെ​ക്ക് ബു​ക്കി​ന് അ​പേ​ക്ഷി​ക്ക​ണം

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ ഒ​ന്ന് മു​ത​ല്‍ രാ​ജ്യ​ത്തെ ഏ​ഴ് ബാ​ങ്കു​ക​ളു​ടെ ചെ​ക്ക് ബു​ക്കു​ക​ളും പാ​സ് ബു​ക്കു​ക​ളും അ​സാ​ധു​വാ​കും.

ദേ​നാ ബാ​ങ്ക്, വി​ജ​യ ബാ​ങ്ക്, കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്ക്, ആ​ന്ധ്ര ബാ​ങ്ക്, ഓ​റി​യ​ന്‍റ​ല്‍ ബാ​ങ്ക് ഓ​ഫ് കൊ​മേ​ഴ്‌​സ്, യു​ണൈ​റ്റ​ഡ് ബാ​ങ്ക്, അ​ല​ഹ​ബാ​ദ് ബാ​ങ്ക് എ​ന്നി​വ​യു​ടെ ചെ​ക്ക് ബു​ക്കു​ക​ളും പാ​സ് ബു​ക്കു​ക​ളു​മാ​ണ് അ​സാ​ധു​വാ​കു​ന്ന​ത്.

വി​വി​ധ കാ​ല​യ​ള​വി​ല്‍ വി​വി​ധ ബാ​ങ്കു​ക​ളു​മാ​യി ല​യി​ച്ച ബാ​ങ്കു​ക​ളാ​ണി​വ. ഈ ​ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ട് ഉ​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ പു​തി​യ ചെ​ക്ക് ബു​ക്കി​ന് അ​പേ​ക്ഷി​ക്ക​ണം.

മാ​റി​യ ഐ​എ​സ്എ​ഫ്ഇ കോ​ഡും പ്ര​ത്യേ​കം ചോ​ദി​ച്ച് മ​ന​സി​ലാ​ക്ക​ണം. 2019 ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ 2020 ഏ​പ്രി​ല്‍ ഒ​ന്നു വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ല​യ​നം സാ​ധ്യ​മാ​യ​ത്.

ല​യ​ന പ്ര​ക്രി​യ ഈ ​മാ​ര്‍​ച്ച് 31 ഓ​ടെ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇ​നി പ​ഴ​യ ബാ​ങ്കു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

ദേ​ന ബാ​ങ്കും വി​ജ​യ ബാ​ങ്കും ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​മാ​യാ​ണ് ല​യി​ച്ച​ത്. ഓ​റി​യ​ന്‍റ​ല്‍ ബാ​ങ്ക് ഓ​ഫ് കൊ​മേ​ഴ്‌​സും യു​ണൈ​റ്റ​ഡ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കു​മാ​യി ല​യി​ച്ച​പ്പോ​ള്‍ അ​ല​ഹ​ബാ​ദ് ബാ​ങ്ക്, ഇ​ന്ത്യ​ന്‍ ബാ​ങ്കു​മാ​യാ​ണ് ല​യി​ച്ച​ത്.

ആ​ന്ധ്ര ബാ​ങ്കി​ന്‍റെ​യും കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്കി​ന്‍റെ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ പു​തി​യ ഐ​എ​ഫ്എ​സ്ഇ കോ​ഡ് യൂ​ണി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌ സൈ​റ്റി​ല്‍ നി​ന്നും അ​റി​യാ​നാ​വും.

കാ​ന​റ ബാ​ങ്കു​മാ​യി ല​യി​ച്ച സി​ന്‍​ഡി​ക്കേ​റ്റ് ബാ​ങ്കി​ന്‍റെ ചെ​ക്ക് ബു​ക്കി​ന്‍റെ കാ​ലാ​വ​ധി ജൂ​ണ്‍ 30 വ​രെ​യു​ണ്ട്.

Related posts

Leave a Comment