നിയാസ് മുസ്തഫ
മലയാള സിനിമയിൽ പുതിയൊരു ചരിത്രമെഴുതുകയാണ് പോസ്റ്റർ ഡിസൈനർ മുഹമ്മദ് സജീഷ് (സജീഷ് എം ഡിസൈ ൻ). പശു എന്നു പേരിട്ടിട്ടുള്ള പുതിയ ചിത്രത്തിന്റെ ഉള്ളടക്കം ആസ്പദമാക്കിയാണ് സജീഷ് പോസ്റ്റർ പ്രദർശനം ഒരുക്കി യിരിക്കുന്നത്. ഇന്നു മുതൽ 30-ാം തീയതി വരെ എറണാകുളം ദർബാർ ഹാളിലാണ് പ്രദർശനം. ഇതാദ്യമായിട്ടാണ് ഒരു മല യാള ചിത്രത്തിന്റെ പോസ്റ്ററുകൾ മാത്രം ഉൾപ്പെടുത്തി പൊതു ജനങ്ങൾക്കായി പ്രദർശനം നടത്തുന്നത്.
കാമറമാൻ എം.ഡി സുകുമാരൻ സംവിധാനം ചെയ്ത ഫീച്ചർ ചിത്രമാണ് പശു. ചിത്രത്തിന്റെ പോസ്റ്റർ ഡിസൈനറാണ് സജീഷ്. ഒക്ടോബർ 15നുശേഷം റിലീസ് ചെയ്യുന്ന ചിത്ര ത്തിന്റെ കേന്ദ്രകഥാപാത്രം പശു ആണ്. സംവിധായകൻ ലാൽ ജോസിന്റെ വിതരണ കന്പനി ചിത്രം 80ഒാളം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. സിനിമയെക്കുറിച്ചും പോസ്റ്റർപ്രദർ ശനത്തെക്കുറിച്ചും സജീവ് പറയുന്നു.
ഈ സിനിമ പൂർണമായും പശുവിനെ കേന്ദ്ര കഥാപാത്രമാ ക്കി ഒരുക്കിയിട്ടുള്ളതാണ്. പശുവിന്റെ വീക്ഷണ കോണിലുള്ള സിനിമ എന്നു പറയാം. ഇപ്പോഴത്തെ ആനുകാലിക രാഷ്ട്രീ യത്തിൽ പശു ഒരു ചൂടേറിയ സംസാരവിഷയമാണല്ലോ. അതു കൊണ്ടു തന്നെ ഈ സിനിമയ്ക്ക് പ്രസക്തിയുണ്ട്. പക്ഷേ സിനി മ വിവാദമായ വിഷയങ്ങൾ പറയുന്നില്ല-അദ്ദേഹം പറഞ്ഞു.
പശുവും ഷൂട്ടിംഗും
പശുവിനെവച്ച് ഷൂട്ട് ചെയ്യാൻ വളരെ പ്രയാസമായിരുന്നു. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുളള വനപ്രദേശങ്ങളിലും മറ്റുമാണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. നല്ല ചൂടുള്ള, കാട്ടുതീയുള്ള സമയത്തായിരുന്നു ഷൂട്ടിംഗ്. നായയേയും പൂച്ചയേയും പോലെ പശു പെട്ടെന്ന് ഇണങ്ങാത്തതിനാൽ ഷൂട്ടിംഗിന്റെ ആദ്യ ദിവസമൊക്കെ ഷൂട്ടിംഗ് അല്പം പ്രയാസ മായിരുന്നു.
കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവരുമായിട്ട് പശു ഇണങ്ങി. പിന്നീട് അല്പം പ്രയാസപ്പെട്ടാണെങ്കിലും ഷൂട്ടിംഗ് പൂർത്തിയാക്കി. ഈ സിനിമയിൽ പാട്ടില്ല. പകരം പശ്ചാ ത്തല സംഗീതത്തിനു പ്രസക്തിയുണ്ട്. ബിജിപാലാണ് പശ്ചാ ത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
നന്ദു, കലാശാല ബാബു എന്നിവരും പ്രീതി എന്ന പുതുമുഖനായികയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. നിലവിലുള്ള നടൻമാരുടെ പിന്നാലെ പോകാതെ കഥാപാത്രത്തോട് യോജിച്ചുനിൽക്കുന്നവരെ ഒാഡിഷനിലൂടെയും മറ്റും തപ്പിയെടുത്താണ് സംവിധായകൻ ചിത്രത്തിൽ അഭിനയിപ്പി ച്ചിരിക്കുന്നത്. ഷൂട്ടിംഗ് സ്ഥലത്തുണ്ടായിരുന്ന നിരവധി ഗ്രാമീ ണരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഈ സിനിമയുടെ കഥ സംവിധായകൻ എന്നോട് പറഞ്ഞപ്പോഴേ ചിത്രത്തിന്റെ പോസ്റ്റർ ഡിസൈനുകളിൽ ഉൾപ്പെടെ നല്ലൊരുസാധ്യതയുണ്ടെന്ന് എനിക്കു തോന്നിയിരുന്നു. സംവിധായകൻ എനിക്കു പൂർണ സ്വാതന്ത്ര്യം തന്നു. സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചെയ്തത് മോഹൻലാൽ ആണ്.
പ്രദർശനത്തിനു പിന്നിൽ
മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള കെമിസ്ട്രിയാണ് ഈ ചിത്രം പറയുന്നത്. പശുവിനെ കൊല്ലണ്ട, പക്ഷേ മനുഷ്യരെയും നമ്മൾ കൊല്ലണ്ട. പശു എന്നു പറയുന്നത് മാറ്റിനിർത്തപ്പെടേണ്ട ഒരു ഘടകമല്ല. പശുവിനെ നമുക്ക് സെക്കൻഡ് മദർ ആയി കരുതാം. പശുവിന്റെ പേരിൽ കൊല വേണ്ടായെന്നാണ് ഉദ്ദേശിക്കുന്നത്. പണ്ടു കാലത്ത് നമ്മുടെ പൂർവികർ എങ്ങനെയാണോ സ്നേഹത്തോടെ കഴിഞ്ഞുപോയിരുന്നത് അതുപോലെ ഇനി നമ്മുടെ സമൂഹവും ജീവിച്ച് മുന്നോട്ട് പോകണം. പശു മൂലം നമുക്കിടയിലെ സ്നേഹവും ഐക്യവും നഷ്ടപ്പെടരുത്. പോസ്റ്റർ പ്രദർശനത്തിലൂടെ പറയാനുദ്ദേശിക്കുന്നത് ഇതാണ്.
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്
ഈ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോഞ്ച് ചെയ്തത് ഒരു കാളയാണ്. ഇതിനായി കാളയെ തപ്പി ഞങ്ങൾ ഒരുപാട് സ്ഥലത്ത് പോയിരുന്നു. അങ്ങനെ എറണാകുളത്ത് തൃപ്പൂണിത്തുറ യിൽനിന്നൊരു കാളയെ ഞങ്ങൾക്ക് കിട്ടി. നന്നായി ഇണങ്ങുന്ന കാളയായിരുന്നു. പിന്നീട് കാളയെ പരിശീലിപ്പിച്ചു. കാള കർട്ടൻ വലിച്ചുനീക്കിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോഞ്ച് ചെയ്തത്. കാശിനാഥൻ എന്നായിരുന്നു കാളയുടെ പേര്.