ട്രാക്ക് നവീകരണം; എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ റ​ദ്ദാ​ക്കി

കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി, തൃ​ശൂ​ർ-​വ​ട​ക്കാ​ഞ്ചേ​രി പാ​ത​യി​ൽ ട്രാ​ക്ക് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലെ എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ റൂ​ട്ടി​ലെ പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.

ചൊ​വ്വാ​ഴ്ച മു​ത​ൽ 16 വ​രെ എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ (56370), ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56375) സ​ർ​വീ​സു​ക​ളാ​ണു പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ചെ​ന്നൈ-​എ​ഗ്മോ​ർ-​ഗു​രു​വാ​യൂ​മ​ർ എ​ക്സ്പ്ര​സ് (16127) എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം പി​ടി​ച്ചി​ടും.

ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം-​പൂ​ന എ​ക്സ്പ്ര​സും (22149) ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സും (22655) ആ​ലു​വ​യ്ക്കും അ​ങ്ക​മാ​ലി​ക്കു​മി​ട​യി​ൽ 25 മി​നി​റ്റോ​ളം പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

Related posts