ഇ​ൻ​ഡി​ഗോ വി​ള​മ്പി​യ സാ​ൻ​ഡ്‌​വി​ച്ചി​ൽ നിന്ന് യാ​ത്ര​ക്കാ​ര​ന് കി​ട്ടി​യ​ത് ജീവനുള്ള പു​ഴു

ന്യൂഡൽഹി:  ഒ​രു വി​മാ​ന ടി​ക്ക​റ്റി​നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ന​ൽ​കി​യ ശേ​ഷം പു​ഴു​ക്ക​ൾ നി​റ​ഞ്ഞ ഭ​ക്ഷ​ണം കഴിക്കേണ്ടി വരുന്ന അവസ്ഥ ഒന്ന് സ​ങ്ക​ൽ​പ്പി​ച്ച് നോ​ക്കൂ. അ​ടു​ത്തി​ടെ ഡ​ൽ​ഹി​യി​ൽ നി​ന്ന് മുംബൈ​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. പ്രൊ​ഫ​ഷ​ണ​ൽ ഡ​യ​റ്റീ​ഷ്യ​നാ​യ ഖു​ശ്ബു ഗു​പ്ത ത​നി​ക്ക് വി​ള​മ്പി​യ സാ​ൻ​ഡ്‌​വി​ച്ചി​ന്‍റെ അ​വ​സ്ഥ കാ​ണി​ക്കു​ന്ന ഒ​രു വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കി​ട്ടു.

ഇ​ൻ​ഡി​ഗോ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ ഖു​ശ്ബു വി​മ​ർ​ശി​ക്കു​ന്ന​ത്  വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. ത​ന്‍റെ സാ​ൻ​ഡ്‌​വി​ച്ചി​ൽ പു​ഴു​വി​നെ ക​ണ്ട​പ്പോ​ൾ ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ അ​തി​നു​ശേ​ഷ​വും മ​ലി​ന​മാ​യ അ​തേ സാ​ൻ​ഡ്‌​വി​ച്ചു​ക​ൾ മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും വി​ത​ര​ണം ചെ​യ്തു.

സം​ഭ​വ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​ൻ​ഡി​ഗോ ഒ​രു ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​നയും ഇ​റ​ക്കി. യാ​ത്ര​ക്കാ​ര​നോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും വി​ഷ​യം നി​ല​വി​ൽ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു.

എന്നാൽ ത​നി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മോ റീ​ഫ​ണ്ടോ ആ​വ​ശ്യ​മി​ല്ലെ​ന്നും യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും മു​ൻ‌​ഗ​ണ​ന നൽകുമെന്ന ഉ​റ​പ്പാണ് വേണ്ടതെന്നും ഖു​ശ്ബു ഗു​പ്ത വീ​ഡി​യോ പ​ങ്കി​ട്ട് ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലെ കു​റി​പ്പി​ൽ പ​റ​ഞ്ഞു. 

വി​ഷ​യം നി​ല​വി​ൽ സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്നും ഉ​ചി​ത​മാ​യ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും, യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ആ​ത്മാ​ർ​ത്ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു​മെ​ന്നും പ​റ​ഞ്ഞ് ഇ​ൻ​ഡി​ഗോ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment