ട്രെയിൻ യാത്രയിൽ സാധനങ്ങൾ കളവ് പോകുന്നത് സാധാരണ സംഭവമാണ്. കൺമുന്നിൽ നിന്ന് തട്ടിയെടുത്താലും തിരക്കുള്ള ട്രെയിനിൽ നിന്നോ റെയിൽ വേ സ്റ്റേഷനിൽ നിന്നോ കള്ളനെ പിടിക്കുക അത്ര എളുപ്പമല്ല. അതിനാൽ തന്നെ ട്രെയിൻ യാത്രകളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.
ട്രെയിനിൽ ജനലിന്റെ വശത്ത് ഇരിക്കുന്ന യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കാനെത്തിയ കള്ളൽ വിചാരിച്ചത് എളുപ്പത്തിൽ കാര്യം നടത്തി മുങ്ങാമെന്നാണ്. എന്നാൽ കള്ളന്റെ പണി ഏറ്റില്ല. ഫോൺ മോഷ്ടിക്കാൻ ജനലിലൂടെ കൈകളിട്ടതും യാത്രക്കാർ കള്ളന്റെ കൈയ്ക്ക് കയറി പിടിച്ചു. എക്സിൽ പങ്കുവച്ച ദൃശ്യങ്ങളിൽ ഓടുന്ന ട്രെയിനിലൂടെ കള്ളൻ തൂങ്ങിക്കിടന്ന് പോകുന്നത് വ്യക്തമായി കാണാം.
ഒരു കിലോ മീറ്ററോളമാണ് കള്ളനെ ജനലിലൂടെ വലിച്ചിഴച്ചത്. ഇതിനിടെ മറ്റ് യാത്രക്കാർ സംഭവത്തിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ബിഹാറിലെ ഭഗൽപൂരിനടുത്താണ് സംഭവം. 2022-ൽ സമാനമായ ഒരു സംഭവത്തിൽ, ബീഹാറിൽ ഒരു മോഷ്ടാവ് സാഹെബ്പൂർ കമൽ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിരിക്കെ ജനാലയിലൂടെ യാത്രക്കാരന്റെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ ട്രെയിൻ സ്റ്റേഷൻ വിട്ടുപോകുമ്പോൾ യാത്രക്കാർ കള്ളന്റെ കൈയിൽ മുറുകെ പിടിച്ചു. ഏകദേശം 10 കിലോമീറ്ററോളമാണ് പിടിവിടാതെ പിടിച്ച് വച്ചത്. ഒടുവിൽ ട്രെയിൻ ഖഗാരിയയ്ക്ക് അടുത്തായപ്പോഴാണ് കള്ളനെ വിട്ടയച്ചത്.
Kalesh near Bhagalpur Bihar, a snatcher was snatching a passenger's phone from a moving train, but he could not succeed in it and the passenger caught the snatcher and carried him hanging for about a kilometer
— Ghar Ke Kalesh (@gharkekalesh) January 17, 2024
pic.twitter.com/66wIJmzWjS