വി​മാ​ന​യാ​ത്ര​യ്ക്കി​ടെ 45,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​പ്പെ​ട്ടു; വി​മാ​ന​ക്ക​ന്പ​നി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം 2,450 രൂ​പ

കോ​ൽ​ക്ക​ത്ത: ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​യാ​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട 45,000 രൂ​പ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കു പ​ക​രം ന​ഷ്ട​പ​രി​ഹാ​ര​മാ​യി വി​മാ​ന​ക്ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്ത​ത് 2450 രൂ​പ.

കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന് ഗു​വാ​ഹ​ത്തി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ അ​സം സ്വ​ദേ​ശി​യാ​യ മോ​ണി​ക് ശ​ർ​മ​യു​ടെ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ, ആ​ധാ​ർ തു​ട​ങ്ങി​യ സു​പ്ര​ധാ​ന രേ​ഖ​ക​ളും ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​പ്പോ​ഴാ​ണ് എ​യ​ർ​ലൈ​ൻ തു​ച്ഛ​മാ​യ ന​ഷ്ട​പ​രി​ഹാ​രം വാ​ഗ്ദാ​നം ചെ​യ്ത​ത്.

ഈ ​സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നു ക​മ്പ​നി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി മോ​ണി​ക് ശ​ർ​മ പ​റ​ഞ്ഞു.

Related posts

Leave a Comment