തുറവൂർ: ആലപ്പുഴയിൽ നിന്നും രാവിലെ എറണാകുളത്തേക്ക് പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി. ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.ബി.ബിനു, പി. പ്രേംകുമാർ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.
16 കോച്ചുകളുള്ള പാസഞ്ചർ ട്രയിനിനുപകരം 12 കോച്ചുകൾ മാത്രമുള്ള മെമു ട്രെയിൻ ഏർപ്പെടുത്തിയതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയതെന്ന് പരാതിയിൽ പറയുന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ രാവിലെ ഒന്പതിന് എത്തുന്ന സ്ഥിരം പാസഞ്ചറിനു പകരം ഏർപെടുത്തിയ മെമു ട്രെയിനിൽ കൂടുതൽ കോച്ചുകൾ ഏർപ്പെടുത്തുകയോ മതിയായ കോച്ചുകളോടെ പാസഞ്ചർ ട്രെയിനുകൾ ഓടിക്കുകയോ വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.