ഇൻഡിഗോ വിമാനത്തിൽ യാത്രാക്കാരന് ഹൃദയാഘാതം; അടിയന്തര ലാൻഡിംഗ് നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്രാ​ക്കാ​ര​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച ഇ​ൻ​ഡി​ഗോ​യു​ടെ ജ​ബ​ൽ​പൂ​ർ-​ന്യൂ​ഡ​ൽ​ഹി വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. 

വി​മാ​നം പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ ജ​ബ​ൽ​പൂ​രി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. രാ​ജേ​ന്ദ്ര ഫ്രാ​ങ്കെ​ലി​ൻ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

വി​മാ​നം പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി. സം​ഭ​വ​ത്തെ കു​റി​ച്ച് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​മാ​നം ജ​ബ​ൽ​പൂ​രി​ലേ​ക്ക് തി​രി​ച്ചു. ലോ​ക്ക​ൽ ഏ​രി​യ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​മാ​ന​ത്തി​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം ഇ​താ​ദ്യ​മാ​യ​ല്ല. നേ​ര​ത്തെ, മും​ബൈ​യി​ൽ നി​ന്ന് റാ​ഞ്ചി​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ 62 കാ​ര​ൻ ര​ക്തം ഛർ​ദ്ദി​ക്കാ​ൻ തു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് നാ​ഗ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. പി​ന്നാ​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.

 

Related posts

Leave a Comment