കൈ ​നി​റ​യെ പ​ണം ന​ൽ​കും  പാ​ഷ​ൻ​ഫ്രൂ​ട്ട് കൃ​ഷി; ചെ​റി​യ അ​ധ്വാ​ന​ത്തി​ലൂ​ടെ മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം കി​ട്ടു​മെ​ന്ന് ക​ർ​ഷ​ക​ർ

തൊ​ടു​പു​ഴ: പ​ല കൃ​ഷി​ക​ളും ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ മാ​ത്രം സ​മ്മാ​നി​ച്ച​പ്പോ​ൾ ക​ളംമാ​റി പ​ഴവ​ർ​ഗ കൃ​ഷി​യി​ലേ​ക്കും മ​റ്റും ക​ട​ന്ന ക​ർ​ഷ​​ക​ർ ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യു​ണ്ട്. ചി​ല​ർ റം​ബുട്ടാ​ൻ, മാം​ഗോ​സ്റ്റി​ൻ, ഡ്രാ​ഗ​ണ്‍​ ഫ്രൂ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഴവ​ർ​ഗ കൃ​ഷി​യി​ലേക്ക് ചു​വ​ടുമാ​റ്റി. എ​ന്നാ​ൽ വ​ലി​യ കൃ​ഷി​ച്ചെ​ല​വു കൂ​ടാ​തെ മി​ക​ച്ച വ​രു​മാ​നം നേ​ടാ​ൻ ക​ഴി​യു​ന്ന പാ​ഷ​ൻ​ഫ്രൂ​ട്ട് കൃ​ഷി​യി​ലേക്ക് ക​ട​ന്ന ക​ർ​ഷ​ക​ർ നേ​ടു​ന്ന​താ​ക​ട്ടെ മെ​ച്ച​പ്പെ​ട്ട വ​രു​മാ​ന​മാ​ണ്. ശ​രാ​ശ​രി വി​ല എ​പ്പോ​ഴും ല​ഭി​ക്കു​മെ​ന്ന​താ​ണ് പാ​ഷ​ൻ ഫ്രൂ​ട്ടി​ന്‍റെ നേ​ട്ടം.

ഹൈ​റേ​ഞ്ചി​ലും ലോ ​റേ​ഞ്ചി​ലും ഇ​പ്പോ​ൾ പാഷ​ൻ​ഫ്രൂ​ട്ട് കൃ​ഷി വ്യാ​പ​ക​മാ​കു​ന്നു​ണ്ട്. അ​ഞ്ചു​സെ​ന്‍റ് മു​ത​ൽ അ​ഞ്ചേ​ക്ക​റി​ൽ വ​രെ കൃ​ഷി ചെ​യ്യു​ന്ന​വ​രു​ണ്ട്.സ്ഥ​ലപ​രി​മി​തി​യു​ള്ള​വ​ർ വീ​ടു​ക​ളു​ടെ മ​ട്ടു​പ്പാ​വി​ൽ പ​ന്ത​ലി​ട്ട് ഇ​തി​ലേ​ക്ക് വ​ള്ളി പ​ട​ർ​ത്തി ഈ ​കൃ​ഷി​യി​ലൂ​ടെ വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ആ​ദ്യ ഘ​ട്ട​ത്തി​ൽ കൃ​ഷി​ക്കാ​യി കു​റ​ച്ച് തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടിവ​രു​മെ​ങ്കി​ലും പി​ന്നീ​ട് ഏ​റെ​ക്കാ​ലം വ​രു​മാ​നം നേ​ടാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ നേ​ട്ടം.

എ​ഴു​കും​വ​യ​ൽ സ്വ​ദേ​ശി​യാ​യ ത​യ്യി​ൽ ജി​ന്‍റോ ജോ​ർ​ജ് ഒ​രേ​ക്ക​റി​ൽ പാ​ഷ​ൻ​ഫ്രൂ​ട്ട് കൃ​ഷി ചെ​യ്താ​ണ് വ​രു​മാ​നം നേ​ടു​ന്ന​ത്. മ​റ്റു ത​ന്നാ​ണ്ടുവി​ള​ക​ൾ കൃ​ഷി ചെ​യ്തെ​ങ്കി​ലും പ​ല​തും ന​ഷ്ടം വ​രു​ത്തിവ​ച്ച​പ്പോ​ഴാ​ണ് പാഷ​ൻ​ ഫ്രൂ​ട്ട് കൃ​ഷി ചെ​യ്ത​ത്. ഇ​പ്പോ​ൾ ഒ​രേ​ക്ക​റി​ൽനി​ന്നു മി​ക​ച്ച വ​രു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. മ​ഞ്ഞ​യും വ​യ​ല​റ്റും നി​റ​ത്തി​ലു​ള്ള പാ​ഷ​ൻ ഫ്രൂ​ട്ടാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

A Grade Banana Passion Fruit, Packaging Type: Gunny Bag, Packaging Size: 50  Kg at Rs 150/kg in Palakkad

വ​യ​ല​റ്റി​ന് 70 മു​ത​ൽ 75 വ​രെ​യും മ​ഞ്ഞ​യ്ക്ക് 45-50 എ​ന്ന നി​ര​ക്കി​ലും വി​ല ല​ഭി​ക്കും. വാ​ഴ​യു​ൾ​പ്പെ​ടെ മ​റ്റു പ​ല കൃ​ഷി​ക​ളു​മു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ ജി​ന്‍റോയ്ക്ക് പ്ര​ധാ​ന​മാ​യും വ​രു​മാ​നം നേ​ടി​ത്ത​രു​ന്ന​ത് പാഷ​ൻ ഫ്രൂ​ട്ടാ​ണ്.എ​ല്ലാ ആ​ഴ്ച​യി​ലും ഇ​ട​നി​ല​ക്കാ​ർ കൃ​ഷി​യി​ട​ത്തി​ലെ​ത്തി പാ​ഷ​ൻ​ഫ്രൂ​ട്ട് വി​ല ന​ൽ​കി ശേ​ഖ​രി​ക്കും.

ഇ​വ കൊ​ച്ചി ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ളു​ക​ളി​ലും മ​റ്റു​മാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മേ പാഷ​ൻ ​ഫ്രൂ​ട്ട് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേക്കും വ​ൻതോ​തി​ൽ ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. മാ​ളു​ക​ളി​ലെ​ത്തു​ന്പോ​ൾ പാ​ഷ​ൻ​ഫ്രൂ​ട്ടി​ന്‍റെ വി​ല 250 മു​ത​ൽ 300 വ​രെ​യാ​യി ഉ​യ​രും.പാ​ഷ​ൻ​ഫ്രൂ​ട്ട് ഉ​പ​യോ​ഗി​ച്ചു​ള്ള മൂ​ല്യവ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വി​പ​ണി​യി​ൽ വ​ലി​യ ഡി​മാ​ന്‍റു​ണ്ട്. പാ​ഷ​ൻ ഫ്രൂ​ട്ട് കൊ​ണ്ട് വി​വി​ധ മൂ​ല്യാ​ധി​ഷ്ഠി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ച് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.

How to Grow Passion Fruit From a Seed or Seedling - 2024 - MasterClass

കാ​ന്ത​ല്ലൂ​രി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ഷ​ൻ​ഫ്രൂ​ട്ടി​നും വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ന്‍ഡുണ്ട്. കി​ലോ​യ്ക്ക് 45-50 രൂ​പ നി​ര​ക്കി​ൽ വി​ല ല​ഭി​ച്ചാ​ൽ പാഷ​ൻ​ഫ്രൂ​ട്ട് കൃ​ഷി ലാ​ഭ​ക​ര​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വി​ത്തു​ക​ൾ മു​ള​പ്പി​ച്ചും ത​ണ്ടു​ക​ൾ മു​ള​പ്പി​ച്ച് തൈ​ക​ളാ​ക്കി​യും പാഷ​ൻ ഫ്രൂ​ട്ട് ന​ടാം. മ​ഞ്ഞ, പി​ങ്ക്, നീ​ല, വ​യ​ല​റ്റ് നി​റ​ങ്ങ​ളി​ൽ പാഷ​ൻ ഫ്രൂ​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ൽ മ​ഞ്ഞ​നി​റ​മു​ള്ള​താ​ണ് മെ​ച്ച​വും ഗു​ണ​പ്ര​ദ​വു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ഡ​യ​ബ​റ്റി​ക് രോ​ഗി​ക​ൾ പാഷ​ൻ ഫ്രൂ​ട്ടി​ന്‍റെ ചാ​റും ഇ​ല​യി​ട്ടു തി​ള​പ്പി​ച്ച വെ​ള്ള​വും രോ​ഗ​ശ​മ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​മു​ണ്ട്. ചെ​റി​യ അ​ധ്വാ​ന​ത്തി​ലൂ​ടെ മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം നേ​ടാ​നാ​വു​മെ​ന്ന​താ​ണ് പാഷ​ൻ ഫ്രൂ​ട്ട് കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​കം. ഇ​തി​നി​ടെ ഉ​ത്പാ​ദ​നം കൂ​ടു​ന്പോ​ൾ വി​ല ഇ​ടി​ച്ചുതാ​ഴ്ത്താ​നു​ള്ള ശ്ര​മ​വും ഇ​ട​നി​ല​ക്കാ​രു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​കു​ന്ന​താ​യി ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment