കോട്ടയം: പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ അപേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് തുക വാങ്ങുന്നതായി പരക്കെ പരാതി.
പാസ്പോർട്ട് പ്രത്യേകം കവറിലാക്കി തപാലിൽ എത്തിക്കാൻ 330, 430 രൂപ നിരക്കുകളിലുള്ള പൗച്ചുകളിലൊന്നു വാങ്ങണമെന്നും എസ്എംഎസിനു 45രൂപ അടയ്ക്കണമെന്നും പറഞ്ഞ് ഓഫീസുകളിലെ ഒരു ഡസ്്ക് അപേക്ഷകരിൽനിന്നു പണം വാങ്ങുന്നതായാണു പരാതി ഉയർന്നിരിക്കുന്നത്. ഇത് അടച്ചില്ലെങ്കിലും സുരക്ഷിതമായ പാക്കിംഗിൽ രജിസ്റ്റേഡ് പോസ്റ്റിൽ സുരക്ഷിതമായി പാസ്റ്റ്പോർട്ട് വിലാസക്കാരന് ലഭിക്കും.
ലക്ഷങ്ങളുടെ പകൽക്കൊള്ളയാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ദിവസവും ഇവർ വാങ്ങിയെടുക്കുന്നതെന്ന് പാസ്പോർട്ട് ഏജൻസികൾ വ്യക്തമാക്കി. പൗച്ചിനും എസ്എംഎസിനും എന്ന പേരിൽ പാസ് പോർട്ട് ഓഫീസിൽ തുക ചോദിച്ചാൽ പതിവ് പാക്കിംഗിൽ അയച്ചാൽ മതിയെന്നു പറയാൻ ഏജൻസികൾ അപേക്ഷകരെ ബോധവത്കരിക്കുന്നുണ്ട്. ഇതറിയാതെ എത്തുന്നവരെയാണ് 600രൂപവരെ അധികം വാങ്ങി കൊള്ളയടിക്കുന്നത്.
സാധാരണ പാസ്പോർട്ടിന് 1500, തത്കാലിന് 3500 രൂപ എന്നതാണ് പാസ്പോർട്ടിനുള്ള ഫീസ്. പാസ് പോർട്ട് ഓഫീസിൽ അപേക്ഷ പരിശോധിച്ച് ഫോട്ടോയെടുത്തു കഴിഞ്ഞാലുടൻ പാസ്പോർട്ട് അയയ്ക്കാനും സൂക്ഷിക്കാനുമായി 330, 430 രൂപ നിരക്കിലുള്ള പൗച്ച് ഉണ്ടെന്നും രൂപ അടയ്ക്കണമെന്നും ജീവനക്കാർ നിർദേശിക്കുന്നതിനൊപ്പം പോലീസ്് വേരിഫിക്കേഷൻ സമയം ഉൾപ്പെടെ വിവരങ്ങൾ എസ്എംഎസ് അയയ്ക്കാൻ 45 രൂപയും വാങ്ങും.
താൽപര്യമുള്ളവർ മാത്രം പൗച്ചിനും എസ്എംഎസിനും പണം അടച്ചാൽ മതിയെന്ന് ഒൗദ്യോഗിക വിശദീകരണമുണ്ടെങ്കിലും ഈ അറിയിപ്പ് കാണാവുന്ന വിധം ഓഫീസിൽ പ്രദർശിപ്പിക്കാറില്ല. ഉപഭോക്താക്കളുകൾക്ക് വിവരങ്ങൾ ആരായാനുള്ള ഫോണ് ഒരിക്കലും അധികൃതർ അറ്റന്റു ചെയ്യാറില്ലെന്നും പരാതിയുണ്ട്. എൻക്വയറി ഫോണ് പല ഓഫീസുകളിലും സ്വിച്ച് ഓഫാണുതാനും. ു