കൊച്ചി: പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ നൽകുന്പോൾ കരുതൽ വേണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.
തൃശൂരിൽ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയിൽനിന്നും ഓണ്‍ലൈൻ കുറ്റവാളികൾ പണം തട്ടിയെടുത്ത കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.
പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ബുക്കിംഗ്, രേഖകൾ സമർപ്പിക്കൽ തുടങ്ങിയവ കഴിയുന്നിടത്തോളം സ്വന്തം കംപ്യൂട്ടർ, മൊബൈൽഫോണ്‍ വഴി മാത്രം ചെയ്യുകയെന്ന കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നത്.
അല്ലെങ്കിൽ വിശ്വസനീയമായ സേവന കേന്ദ്രങ്ങളെ ആശ്രയിക്കാം. വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിലൂടെ സമർപ്പിക്കുന്ന നിങ്ങളുടെ രേഖകൾ, ഫോട്ടോ, മൊബൈൽഫോണ്‍ നന്പർ തുടങ്ങിയവ അവരുടെ കംപ്യൂട്ടറിൽ ശേഖരിക്കപ്പെടുന്നു. അത് പിന്നീട് ദുരുപയോഗം ചെയ്തേക്കാം.
ഇതു ശ്രദ്ധിക്കാം
പാസ്പോർട്ട് ഓഫീസ് സേവനങ്ങൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രജിസ്ട്രേഡ് തപാൽ വഴി മാത്രമാണ് ലഭ്യമാക്കുന്നത്. കൊറിയർ കന്പനികൾ എന്ന വ്യാജേനയുള്ള ടെലിഫോണ്‍ വിളികളോടും ഭീഷണികളോടും പ്രതികരിക്കരുത്.
പാസ്പോർട്ട്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പോലീസ് അന്വേഷണ നിജസ്ഥിതി അറിയുന്നതിന് എന്ന സൈറ്റ സന്ദർശിക്കുകവിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നും അയച്ചു നൽകുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
ഇത്തരം ലിങ്കുകൾ വഴി വിദൂര നിയന്ത്രണ ആപ്ലിക്കേഷനുകൾ മുഖേന ബാങ്കിങ്ങ് പാസ് വേഡ്, ഒടിപി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തുടങ്ങിയ സുപ്രധാന വിവരങ്ങൾ തട്ടിപ്പുകാർ ചോർത്തുന്നു. ഓണ്‍ലൈൻ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1930 ൽ വിളിക്കുക.