കാസർഗോഡ്: കോവിഡ് വിലക്ക് ലംഘിച്ച പ്രവാസികളുടെ പാസ്പോർട്ട് കണ്ടുകെട്ടും. കാസർഗോഡ് ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്.
വിലക്കു ലംഘിച്ച രണ്ടു പ്രവാസികൾ ഇനി ഗൾഫ് കാണില്ല. വിലക്ക് ലംഘിച്ചാൽ ഇതേ നടപടി തുടരും. ഭൂരിഭാഗം ആളുകളും സർക്കാർ നിർദേശങ്ങൾ പാലിക്കുന്നവരാണ്. എന്നാൽ വളരെ കുറച്ചുപേർ സർക്കാർ സംവിധാനങ്ങൾ പറയുന്നത് അനുസരിക്കില്ലെന്നു നിർബന്ധമുള്ളവരാണ്. അവരെ അങ്ങനെ തന്ന കൈകാര്യം ചെയ്യേണ്ടി വന്നു. ഇനി അഭ്യർഥനകൾ ഉണ്ടാകില്ലെന്നും കളക്ടർ ആവർത്തിച്ചു.
അവശ്യസാധനങ്ങൾ ലഭിക്കാൻ മുഴുവൻ കടകളും നിർബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യ, മാംസ വിൽപന അനുവദിക്കുമെന്നും ആളുകൂടിയാൽ അടപ്പിക്കുമെന്നും കളക്ടർ പറഞ്ഞു.