നെടുമ്പാശേരി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച രണ്ടുയാത്രക്കാർ നെടുമ്പാശേരിയിൽ അറസ്റ്റിലായി. ക്വാലാലംപൂരിൽനിന്നും മിലിന്റ എക്സ്പ്രസിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന ഹരിയാന സ്വദേശി അജിത്ത് കുമാർ (28), കൊച്ചിയിൽനിന്നും ക്വാലാലംപൂരിലേക്കു പോകാനെത്തിയ തമിഴ്നാട് സ്വദേശി അനന്തരാജ് (30) എന്നിവരാണ് സുരക്ഷ പരിശോധനയിൽ പിടിയിലായത്.
അജിത്ത് കുമാറിന്റെ പാസ്പോർട്ടിലെ ഒരുപേജ് കീറിമാറ്റിയ നിലയിലായിരുന്നു. അനന്തകുമാറിന്റെ പാസ്പോർട്ടിൽ ഒരുപേജ് കീറിമാറ്റിയ ശേഷം മറ്റൊരു പേജ് ഒട്ടിച്ച നിലയിലായിരുന്നു. ഇരുവരെയും നെടുമ്പാശേരി പോലീസിനു കൈമാറി.