തൃശൂർ: പാസ്പോർട്ട് വെരിഫിക്കേഷന് 2020 ഫെബ്രുവരി മാസത്തെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്ന ജില്ല എന്ന ബഹുമതി തൃശൂർ സിറ്റി പോലീസിന് ലഭിച്ചു.
ഒരു പാസ്പോർട്ട് അപേക്ഷ അന്വേഷണം നടത്തി, റിപ്പോർട്ട് സമർപ്പിക്കുന്നതിന് എടുക്കുന്ന ശരാശരി സമയം 24 മണിക്കൂർ മാത്രമാണ്. കേരളാ പോലീസിനു വേണ്ടി തൃശൂർ സിറ്റി പോലീസിലെ ഉദ്യോഗസ്ഥർ വികസിപ്പിച്ചെടുത്ത ഇവിഐപി സോഫ്റ്റ് വെയർ സംവിധാനവും മൊബൈൽ ആപ്പും വഴിയാണ് പോലീസുദ്യോഗസ്ഥർ പാസ്പോർട്ട് അപേക്ഷകളിൽ അന്വേഷണം നടത്തുന്നത്.
പാസ്പോർട്ട് അപേക്ഷകർക്ക് തൽസ്ഥിതി വിവരങ്ങൾ അറിയുന്നതിനും ഇതിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. പാസ്പോർട്ട് അപേക്ഷകൾ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കേവലം ഒരു ദിവസം മാത്രം മതി എന്ന ലക്ഷ്യം നേടിയെടുക്കാൻ ആത്മാർത്ഥ ശ്രമം നടത്തിയ പോലീസുദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ അഭിനന്ദിച്ചു. പാസ്പോർട്ട് അപേക്ഷകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയാൻ www.evip.keralapolice.gov.in