കോഴിക്കോട്: രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് അപേക്ഷകരുള്ള കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പാസ്പോര്‍ട്ട് അപേക്ഷകരെ ലക്ഷ്യമിട്ട് വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിരവധിയുണ്ടെന്നും ഇവരുടെ ചതിയില്പ്പെടരുതെന്നുമുള്ള മുന്നറിയിപ്പാണ് കേന്ദ്രമന്ത്രാലയം പുറപ്പെടുവിച്ചത്. ഇതേതുടര്‍ന്ന് സംസ്ഥാന പോലീസും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി.
വ്യക്തിഗത വിവരങ്ങള്‍ സ്വന്തമാക്കാനും അമിതചാര്‍ജ്ജ് ഈടാക്കാനുമായാണ് ഇത്തരത്തിലുള്ള വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗിക പാസ്പോര്‍ട്ട് വെബ് പോര്‍ട്ടല്‍ പോലെ തോന്നിക്കുന്ന *.org, *.in, *.com എന്നീ ഡൊമൈനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി വെബ്സൈറ്റുകള്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നുണ്ട്.
www.indiapassport.org,www.onlinepassportindia.com,www.passportindia portal.in,www.passport-india.in, www.passport-seva.in, www.apply passport.org എന്നിങ്ങനെയാണ് വെബ്സൈറ്റുകള്‍. ഇന്ത്യൻ പാസ്പോർട്ടിന് അപേക്ഷിക്കുന്ന പൗരന്മാർ വളരെയധികം ജാഗരൂകരമാണെന്നും പാസ്സ്പോർട്ട് സംബന്ധമായ ആവശ്യങ്ങൾക്കായുള്ള ഒഫീഷ്യൽ വെബ്സൈറ്റ് www.passport india.gov.in എന്നതാണെന്നും പാസ്പോര്‍ട്ട് സേവാ, കൗണ്‍സുലര്‍ , പാസ്പോര്‍ട്ട് ആൻഡ് വിസ ഡിവിഷന് , വിദേശകാര്യ മന്ത്രാലയം അയിച്ചിട്ടുണ്ട്. mPassport Seva എന്ന ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനും Android and iOS application സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണെന്നും പോലീസ് വ്യക്തമാക്കി.