വെള്ളറട: രണ്ട് വായും മൂന്ന് കണ്ണുകളുമായി പശുക്കുട്ടി പിറന്നു. വെള്ളറട മുള്ളിലവ്വിള അര്‍ച്ചനയില്‍ ഭാസ്കരന് നായരുടെ പശുവിന്റെ ആദ്യപ്രസവത്തിലാണ് അപൂര്‍വ കിടാവ് ജനിച്ചത്.
രണ്ട് തലയുടെ വലുപ്പമുള്ള ഒരുതലയാണ് പശുക്കുട്ടിക്കുള്ളത്. തലയില്‍ രണ്ട് വായും രണ്ട് നാക്കും മധ്യഭാഗത്ത് രണ്ട് കൃഷ്ണമണികള്‍ ചേര്‍ന്ന കണ്ണുമാണ് ഉള്ളത്.
വെള്ളറട മൃഗാശുപത്രിയിലെ ഡോക്ടര്‍ ബൈജു സ്ഥലത്തെത്തി പരിശോധനനടത്തി. പശുക്കിടാവിന് ആരോഗ്യ പ്രശ്നം ഒന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. തലയുടെ വലിപ്പം കാരണം പരസഹായം കൂടാതെ പാല്കുടിക്കാന് കഴിയുന്നില്ല.
പാല് കറന്ന് കൊടുത്ത് പശുക്കിടാവിനെ വളര്‍ത്തുമെന്ന് റിട്ട. പോലീസുകാരനായ ഭാസ്കരന് നായര്‍ പറഞ്ഞു.