ചെറുതോണി: ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററെ ഇടുക്കി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ (52) ആണ് അറസ്റ്റിലായത്.
ഒരു മാസമായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. യുവതിയെ രോഗശാന്തി ശുശ്രൂഷയ്ക്കെന്ന് വിശ്വസിപ്പിച്ച് ആശുപത്രി മുറിയിലെത്തി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇയാൾക്കെതിരേ നിരവധി സ്ത്രീകൾ സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ, പോലീസിൽ ഒരു പരാതി മാത്രമേ ലഭിച്ചുള്ളൂ എന്ന് സിഐ സുമതി പറഞ്ഞു.
കുഞ്ഞുമോൻ വിവിധ മേഖലകളിൽ ആത്മീയതയുടെ മറവിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തതായാണ് ആരോപണം. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടുക്കി എസ്പി, ഡിവൈഎസ്പി എന്നിവരുടെ നിർദേശപ്രകാരമാണ് ഇടുക്കി വനിതാ പോലീസ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.