പീഡനക്കേസില്‍ 40 വര്‍ഷം തടവ് അനുഭവിക്കുന്ന പാസ്റ്റര്‍ക്ക് മറ്റൊരു പീഡനക്കേസില്‍ മരണം വരെ തടവ്, പീഡിപ്പിച്ചത് ഒരേ സ്കൂളിലെ രണ്ടു പെണ്‍കുട്ടികളെ, സനിലിനെ കുടുക്കിയത് പെണ്‍കുട്ടികളുടെ പരാതി

rape 22പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 40 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന പാസ്റ്റര്‍ക്ക് മറ്റൊരു കേസില്‍ വീണ്ടും തടവുശിക്ഷ. സനില്‍ കെ. ജയിംസ് (36) എന്നയാളാണ് രണ്ടാമത്തെ കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2013ല്‍ 13കാരിയായ പെണ്‍കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ച കേസില്‍ തൃശൂരിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. മരണം വരെ തടവുശിക്ഷ അനുഭവിക്കണമെന്നാണ് കോടതി വിധി.

12കാരിയെ പീഡിപ്പിച്ച കേസില്‍ 40 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുകയാണ് സനില്‍ കെ. ജയിംസ്. 2016 മാര്‍ച്ചിലാണ് ഈ കേസില്‍ വിധി വന്നത്. ഈ കേസില്‍ ശിക്ഷ അനുഭവിച്ചു വരികെയാണ് 12കാരിയെ പീഡിപ്പിച്ച കേസില്‍ കോടതി വിധി പുറപ്പെടുവിക്കുന്നത്. പോസ്‌കോ ആക്റ്റിലെ സെക്ഷന്‍ 6 ഐ.പി.സി 376 (2)(എഫ്) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സനിലിന് 20 വര്‍ഷം വീതം 40 വര്‍ഷം തടവുശിക്ഷ ലഭിച്ചത്. രണ്ടാമത്തെ കേസില്‍ മരണം വരെ തടവുശിക്ഷ അനുഭവിക്കണമെന്നാണ് കോടതി വിധി.

നിലവില്‍ വിയ്യൂര്‍ ജയിലിലാണ് സനില്‍. നെടുങ്കണ്ടം സ്വദേശിയായ സനില്‍ പീച്ചിയില്‍ പാസ്റ്ററായിരുന്നു. ഒരേ സ്കൂളിലെ വിദ്യാര്‍ഥിനികളാണ് വ്യത്യസ്ത കാലയളവില്‍ ഇയാളുടെ പീഡനത്തിനിരയായത്. സനിലിന് അര്‍ഹിച്ച ശിക്ഷ കിട്ടിയെന്നാണ് പെണ്‍കുട്ടികള്‍ പ്രതികരിച്ചത്.

Related posts